CrimeLatest NewsLaw,NationalNews
ആര്യന്‍ ഖാനെ വീണ്ടും ചോദ്യം ചെയ്യും
മുംബൈ: ലഹരി പാര്‍ട്ടി കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ വീണ്ടും ചോദ്യം ചെയ്യും. ന്യൂഡല്‍ഹിയില്‍ നിന്ന് എത്തിയ പ്രത്യേക അന്വേഷണ സംഘം ആര്യന്‍ ഖാന് സമന്‍സ് അയച്ചു. ആര്യനോടൊപ്പം കൂട്ടുപ്രതികളെയും എന്‍സിബിയുടെ പുതിയ ടീം ചോദ്യം ചെയ്യും. കഴിഞ്ഞ മാസം 30നാണ് ആര്യന്‍ ഖാന്‍ ജയില്‍മോചിതനായത്.
എല്ലാ വെള്ളിയാഴ്ചയും എന്‍സിബി ഓഫീസിലെത്തി ഒപ്പിടണമെന്നതടക്കം 14 കര്‍ശന വ്യവസ്ഥകള്‍ നല്‍കിയാണ് ബോബെ ഹൈക്കോടതി ആര്യന് ജാമ്യം അനുവദിച്ചത്. സമീര്‍ വാങ്കഡെയെമാറ്റി ആര്യന്‍ഖാന്‍ കേസ് ഏറ്റെടുത്ത എന്‍സിബിയുടെ പുതിയ അന്വേഷണ സംഘം മുംബൈയില്‍ എത്തി. എന്നാല്‍ സമീറിന്റെ സഹായത്തോടെയാണ് അന്വേഷണം നടത്തുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സഞ്ജയ് കുമാര്‍ സിംഗ് പറഞ്ഞു.