keralaKerala NewsLatest News

”ശിവഭക്തനായ താൻ ആ അധിക്ഷേപങ്ങളെ വിഷം പോലെ സഹിക്കുന്നു”; പ്രധാനമന്ത്രി നരേന്ദ്ര മോദി

തനിക്കും മാതാവിനുമെതിരെ കോൺഗ്രസ് അപകീർത്തിപരമായ പരാമർശങ്ങൾ നടത്തുന്നുണ്ടെന്നും, ശിവഭക്തനായ താൻ ആ അധിക്ഷേപങ്ങളെ വിഷം പോലെ സഹിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ ദാരങ്ങിൽ നടന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടന വേദിയിലാണ് കോൺഗ്രസിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചത്.

“ജനങ്ങളാണ് എന്റെ യജമാനന്മാർ, എന്റെ ദൈവങ്ങൾ, എന്റെ റിമോട്ട്കൺട്രാൾ. എനിക്ക് മറ്റൊരു റിമോട്ട് കൺട്രോളുമില്ല. എന്റെ വേദന ഞാൻ ജനങ്ങളോട് മാത്രമേ പങ്കുവയ്ക്കൂ. കോൺഗ്രസ് സംവിധാനം അത് ആക്രമണമാക്കി കാണുമെന്നു എനിക്കറിയാം,” മോദി പ്രസംഗത്തിൽ വ്യക്തമാക്കി.

ഭാരതരത്‌ന ബഹുമതി ഭൂപൻ ഹസാരികയ്ക്ക് നൽകിയപ്പോൾ, കോൺഗ്രസ് അധ്യക്ഷൻ മോശം പരാമർശങ്ങൾ നടത്തിയിരുന്നുവെന്നും, “മോദി ഗായകർക്കും നർത്തകർക്കുമാണ് പുരസ്‌കാരം നൽകുന്നതെന്ന് പറഞ്ഞിരുന്നു” എന്നും 2019-ലെ മല്ലികാർജുൻ ഖാർഗെയുടെ പരാമർശം ഓർമ്മിപ്പിച്ചുകൊണ്ട് മോദി പറഞ്ഞു.

1962-ലെ ഇന്ത്യ–ചൈന യുദ്ധത്തിനുശേഷം “വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ മുറിവുകൾ ഇന്നും ഭേദമായിട്ടില്ല” എന്ന് ജവഹർലാൽ നെഹ്‌റു പറഞ്ഞതും അദ്ദേഹം ചൂണ്ടിക്കാട്ടി. “കോൺഗ്രസിന്റെ ഇപ്പോഴത്തെ നേതാക്കൾ ആ പഴയ മുറിവുകളിൽ ഉപ്പ് വിതറുകയാണ്,” മോദി വിമർശിച്ചു.

“ദശാബ്ദങ്ങളോളം അസമിനെ ഭരിച്ച കോൺഗ്രസിന് ബ്രഹ്മപുത്ര നദിക്കു കുറുകെ വെറും മൂന്ന് പാലങ്ങൾ മാത്രം പണിയാൻ കഴിഞ്ഞു. എന്നാൽ, കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഞങ്ങൾ ആറ് പുതിയ പാലങ്ങൾ നിർമിച്ചു,” പ്രധാനമന്ത്രി വ്യക്തമാക്കി.

തങ്ങളുടെ ഭരണകാലത്ത് നടന്ന ഭീകരാക്രമണങ്ങളിൽ കോൺഗ്രസ് മൗനം പാലിച്ചിരുന്നുവെന്നും, “ഇന്ന് നമ്മുടെ സേന ഓപ്പറേഷൻ സിന്ദൂർ വഴി പാകിസ്താനിലെ ഭീകരതയെ അടിച്ചമർത്തുന്നു. എന്നാൽ കോൺഗ്രസ്, പാകിസ്താൻ സൈന്യത്തിനൊപ്പമാണ് നിലകൊള്ളുന്നത്. പാകിസ്താന്റെ നുണകൾ തന്നെ ഇവരുടെ അജണ്ടയായി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ കോൺഗ്രസിനെ എപ്പോഴും സൂക്ഷിക്കണം,” മോദി മുന്നറിയിപ്പ് നൽകി.

Tag; As a devotee of Shiva, I tolerate those insults like poison”: Prime Minister Narendra Modi

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button