ആശാൻ സദ്യ ഉണ്ണാനൊരുങ്ങുകയാണ്

മനുഷ്യന്റെ ഓമന മൃഗങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനമാണ് നായക്കുള്ളത്. പ്രിയപ്പെട്ട നായക്കായി ബഹുവിധ സൗകര്യങ്ങളാണ് ചിലർ ഒരുക്കുന്നത്. മനുഷ്യനേക്കാൾ സ്നേഹമുള്ള ജീവിയെന്നാണ് നായയെ പറ്റി പഴമക്കാർ പറയാറുള്ളത്. നായക്ക് വേണ്ടി പ്രത്യേക ഭക്ഷണം, പാത്രങ്ങൾ, കൂട് എന്നിവ മിക്കവരും ഒരുക്കിയിരിക്കുന്നു.
നായക്ക് മനുഷ്യൻ വലിയ സ്ഥാനം കൊടുക്കുന്നതിനാലാണ് ഇത്. ചിലർ തങ്ങളുടെ പ്രിയപ്പെട്ട നായക്ക് ചൂടുള്ള കാലത്ത് എ സി വരെ ഒരുക്കി കൊടുക്കുന്നു. ഒരു നായയുടെ ജന്മദിന ആഘോഷത്തിനായി കഴിഞ്ഞ ദിവസം തയാറാക്കിയ കേക്ക് സോഷ്യൽ മീഡയയിൽ വൈറലാവുകയുണ്ടായി. നായയെ ഷേപ്പിലായിരുന്നു കേക്ക് രൂപകൽപന ചെയ്തിരുന്നത്.
ഇപ്പോഴിതാ മലയാളി സ്റ്റൈലിൽ കസവ് മുണ്ടും ഷർട്ടും ഒക്കെ ധരിച്ച് സദ്യ കഴിക്കാനൊരുങ്ങുന്ന നായയുടെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. പഗ് ഇനത്തിൽപ്പെട്ട നായയെയാണ് കസവു മുണ്ടും ഷർട്ടുമൊക്കെ ഇടുവിച്ച് സദ്യക്കിരുത്തുന്നത്. ചിത്രം പെട്ടെന്നാണ് വൈറലായത്. ചിലർ ആവട്ടെ അനുയോജ്യയായ വധുവിനെ തേടുന്നു എന്ന തലക്കെട്ടോടെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.