പ്രേക്ഷകർ എന്നും ഓർക്കുന്ന രണ്ട് കഥാപാത്രങ്ങൾ ഏതെന്ന് വെളിപ്പെടുത്തി ആശ ശരത്

ഇപ്പോൾ പ്രേക്ഷകർ എന്നും ഓർക്കുന്ന രണ്ട് കഥാപാത്രങ്ങൾ ഏതെന്ന് തുറന്നുപറയുകയാണ് ആശാ ശരത്. മലയാളി മനസുകളിൽ വലിയ ഇടം നേടിയെടുത്ത പ്രൊഫസർ ജയന്തിയും, ഗീതാ പ്രഭാകറുമാണ് ആ രണ്ട് പേരുകൾ എന്ന് താരം പറയുന്നു . വലിയ സ്ക്രീനിൽ അഭിനയിച്ച വേഷങ്ങളിൽ പ്രേക്ഷകർ ഏറ്റവും കൂടൂതൽ ഇഷ്ടപ്പെടുന്നത് ഗീത പ്രഭാകറിനെയാണ്. എന്നാൽ അനുരാഗ കരിക്കിൻ വെള്ളത്തിലെ സുമയും, വർഷത്തിലെ കഥാപാത്രവും തന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണെന്നും ആശാ ശരത്ത് പറയുന്നു.
അതേസമയം ദൃശ്യം 2 പ്രഖ്യാപിച്ച സമയത്ത് താൻ അതിന്റെ ഭാഗമാകുമോ എന്നൊരു അനിശ്ചിതത്വം മനസിൽ ഉണ്ടായിരുന്നു. എത്രയോ സിനിമകൾക്ക് രണ്ടാം ഭാഗം ഉണ്ടായിട്ടുണ്ട്. എന്നാൽ അതിലൊന്നും ആദ്യ ഭാഗത്തിലെ എല്ലാവരും ഉണ്ടാവണമെന്നില്ലല്ലോ. പക്ഷെ ജീ്ത്തു സാറിനോട് അത് പറഞ്ഞിരുന്നില്ല. രണ്ടാം ഭാഗത്തിൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ വലിയ സന്തോഷമായിരുന്നു എന്നും ആശാ ശരത്ത് വ്യക്തമാക്കി.
‘ഗീതാ പ്രഭാകർ ആണോ ഇഷ്ടപ്പെട്ട വേശമെന്ന് എനിക്ക് പറയാൻ കഴിയില്ല. പക്ഷെ എല്ലാവരും എടുത്ത് പറയുന്ന പേര് അത് തന്നെയാണ്. എനിക്ക് ഗീത പ്രഭാകറിനെ ഇഷ്ടമാണ്. അനുരാഗ കരിക്കിൻ വെള്ളത്തിലെ സുമയെ ഭയങ്കര ഇഷ്ടമാണ്. വർഷത്തിലെ കഥാപാത്രത്തെ ഇഷ്ടമാണ്. ഭയാനകത്തിലെ ഗൗരിക്കുഞ്ഞമ്മയെ ഇഷ്ടമാണ്. അങ്ങനെ ഒരുപാട് കഥാപാത്രങ്ങൾ നെഞ്ചോട് ചേർന്ന് നിൽക്കുന്നുണ്ട്. പക്ഷെ എന്നെ പെട്ടന്ന് ആളുകൾ കാണുമ്പോൾ ആദ്യം പറയുന്നത് രണ്ട് പേരാണ്. ഒന്ന് പ്രൊഫ. ജയന്തിയും പിന്നെ ഗീത ഐപിഎസ്സും. അപ്പോ തീർച്ഛയായും അതിനോട് ഒരു സ്നേഹക്കൂടുതൽ ഉണ്ട്.’ ആശാ ശരത്ത് പറയുന്നു.
അതേസമയം ഖെദ്ദ എന്ന ചിത്രത്തിലായിരുന്നു ആശാ ശരത്ത് നിലവിൽ അഭിനയിച്ചിരുന്നത്. ബൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസറാണ് ചിത്രം നിർമ്മിക്കുന്നത്. മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്കാരം നേടിയ കെഞ്ചിരയ്ക്ക് ശേഷം മനോജ് കാന സംവിധാനം ചെയ്യുന്ന പുതിയ ചിത്രാണ് ഖെദ്ദ. ചിത്രത്തിൽ താരത്തിന്റെ മകൾ ഉത്തര ശരത്തും പ്രധാന വേഷം ചെയ്യുന്നുണ്ട്.