Sports

ഇതുകൊണ്ട് തന്നെയാണ് അവന്‍ പച്ചപിടിക്കാത്തത്; മനീഷ് പാണ്ഡെയ്‌ക്കെതിരെ നെഹ്‌റ

ഐ.പി.എല്ലിലെ മനീഷ് പാണ്ഡെയുടെ ബാറ്റിംഗ് രീതി വിമര്‍ശിച്ച്‌ മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റ. മികച്ച തുടക്കം മുതലാക്കി നല്ലരീതിയില്‍ ഫിനിഷ് ചെയ്യാന്‍ പാണ്ഡെയ്ക്ക് കഴിയാത്തതാണ് നെഹ്‌റയെ ചൊടിപ്പിക്കുന്നത്.

സാഹചര്യങ്ങള്‍ക്കൊത്ത് ഉയരാന്‍ സാധിക്കാത്തത് കൊണ്ടാണ് പാണ്ഡെയ്ക്ക് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാത്തതെന്ന് നെഹ്‌റ തുറന്നടിച്ചു. ഇന്ത്യന്‍ ടീമില്‍ പാണ്ഡെയ്ക്ക് സ്ഥിരമായി ഇടം ലഭിക്കാത്തത് ഇതുകൊണ്ടാണ്. നേരത്തേതന്നെ ഇന്ത്യന്‍ ടീമില്‍ എത്തിയെങ്കിലും സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, ഋഷഭ് പന്ത് തുടങ്ങിയവരെല്ലാം പിന്നാലെ വന്ന് പാണ്ഡെയെ മറികടന്നു.

കാരണം അവരുടെ ഗെയിം വ്യത്യസ്തമാണ്. മാത്രമല്ല അവര്‍ അവനെക്കാള്‍ നന്നായി സമ്മര്‍ദ്ദ സാഹചര്യങ്ങളെ നേരിടുകയകയും അതിനെ അതിജീവിക്കുകയും ചെയ്യുന്നു. അവിടെയാണ് മനീഷ് പാണ്ഡെ പിന്നിലാവുന്നത്’ നെഹ്‌റ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button