NationalNewsSports

അഞ്ച് വിക്കറ്റുമെടുക്കും, സെഞ്ച്വറിയും അടിക്കും, ടെസ്റ്റിലെ ഹീറോയായി അശ്വിന്‍

അഞ്ചു വിക്കറ്റും എടുക്കും, സെഞ്ച്വറിയും അടിക്കും. ഇത് അശ്വിന്റെ മായാജാലം. രണ്ടാം ടെസ്റ്റില്‍ ബൗളിങിലും ബാറ്റിങിലും ഒരുപോലെ മികച്ച പ്രകടനമാണ് അശ്വിന്‍ കാഴ്ചവച്ചത്. ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങില്‍ 13 റണ്‍സിനു പുറത്തായ അദ്ദേഹം ബൗളിങില്‍ പക്ഷെ ഇംഗ്ലണ്ടിന്റെ അഞ്ചു വിക്കറ്റുകളാണ് വീഴ്ത്തിയത്. 23.5 ഓവറില്‍ നാലു മെയ്ഡനുള്‍പ്പെടെ 43 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു അദ്ദേഹത്തിന്റെ മാസ്മരിക പ്രകടനം.

പിന്നീട് ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ‍‍സെഞ്ച്വറിത്തിളക്കവുമായി മിന്നി അശ്വിന്‍. വെറും 64 പന്തിലായിരുന്നു അശ്വിന്റെ അര്‍ധശതകം. അതും ബാറ്റിങ്ങിന് ഇത്രയും ദുഷ്ക്കരമായ പിച്ചില്‍. ഇതിനൊപ്പം മറ്റൊരു നാഴികക്കല്ലിനും അശ്വിന്‍ അര്‍ഹനായി. ഏറ്റവും കൂടുതല്‍ തവണ ഒരു ടെസ്റ്റില്‍ അഞ്ചു വിക്കറ്റും നേടിയവരുടെ ലിസ്റ്റില്‍ മൂന്നാമതെത്തി.

പിന്നീട് അവിടം കൊണ്ടും അവസാനിപ്പിക്കാതെ ‍സെഞ്ച്വറിയിലേക്കും എത്തി. തന്റെ അഞ്ചാം സെഞ്ച്വറി 134 പന്തിലാണ് അദ്ദേഹം നേടിയത്. 29 ാം തവണ അഞ്ച് വിക്കറ്റ് പ്രകടനം നേടിയ അതേ മത്സരത്തില്‍ തന്നെ. മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ പരാ‍ജയപ്പെട്ട മത്സരത്തിലാണ് ഈ ഓള്‍ റൗണ്ട് മികവ് എന്നോര്‍ക്കണം.

ഇത് മൂന്നാം തവണയാണ് അശ്വിന്‍ സെഞ്ച്വറിയും 5 വിക്കറ്റ് പ്രകടനവും ആവര്‍ത്തിക്കുന്നത്.
മുമ്ബ് ഇതേ പ്രകടനം നേടിയ വിന്‍ഡീസിനെതിരായിരുന്നു.
2011 – 5/156 & 103 vs WI
2016 – 7/83 & 113 vs WI
2021 – 5/43 & 103* vs ENG

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button