അസമീസ് ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണം; ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

അസമീസ് ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണത്തില്‍ ബന്ധുവായ ഡിഎസ്പി സന്ദീപന്‍ ഗാര്‍ഗ് അറസ്റ്റില്‍. സുബീന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അഞ്ചാമത്തെയാളാണ് അറസ്റ്റിലാവുന്നത്.
സന്ദീപന്‍ ഗാര്‍ഗിന്റെ ആദ്യ വിദേശ സന്ദര്‍ശനം സിങ്കപ്പൂരിലായിരുന്നു. സുബീന്‍ ഗാര്‍ഗിനൊപ്പം സന്ദീപനും യാറ്റ് പാര്‍ട്ടിക്ക് പോയി. യാറ്റ് പാര്‍ട്ടിക്കിടെയാണ് സുബീന്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അറസ്റ്റുചെയ്ത സന്ദീപനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ആവശ്യപ്പെടുമെന്നാണ് വിവരം. എന്നാല്‍, ഏത് കുറ്റം ചുമത്തിയാണ് അറസ്റ്റുള്ളത് എന്ന് പ്രത്യേക അന്വേഷണസംഘം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
സുബീൻ ഗാര്‍ഗ് സിങ്കപ്പൂരിലെ നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിലെ പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് സെപ്റ്റംബർ 9-ന് എത്തിയത്. സെന്റ് ജോണ്‍സ് ദ്വീപില്‍ വെള്ളത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗാര്‍ഗിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മരണം എങ്ങനെ സംഭവിച്ചുവെന്നതില്‍ വ്യക്തതയില്ല.
Tag: Assamese singer Subeen Garg’s death; Police officer, relative, arrested