Kerala NewsLatest NewsUncategorized

നിയമസഭാ തിരഞ്ഞെടുപ്പ് ; സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയായി : ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങൾ പുർത്തിയായതായി സംസഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. 59292 പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കിയതായി അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് 481 പൊലീസ സ്‌റ്റേഷനുകളെ 142 ഇലക്ഷൻ സബ് ഡിവിഷനുകളായി തിരിച്ചാണ് ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുന്ന്ത്.. ഇത് ഞായറാഴ്ച മുതൽ നിലവിൽ വന്നു. 24788 സ്‌പെഷ്യൽ പൊലീസുകാരടക്കം 59292 പേരാണ് സുരക്ഷയൊരുക്കുന്നത്. 4405 സബ് ഇൻസ്‌പെക്ടർമാരും 784 ഇൻസ്‌പെക്ടർമാരും 258 ഡിവൈഎസ്പിമാരും ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസേനാ വിഭാഗത്തിൽ നിന്നുള്ള 140 കമ്പനി സേന കേളത്തിലുണ്ട്. സിവിൽ പൊലീസ് ഓഫീസർ, സീനിയർ സിവിൽ പൊലീസ ഓഫിസർ, എന്നിവരുൾപ്പെടുന്ന 34504 ഉദ്യോഗസ്ഥർ ഉണ്ട്.

പോളിങ് ബൂത്തുകളുള്ള 13,830 സ്ഥലങ്ങളെ ബന്ധിപ്പിച്ച്‌ 1694 ഗ്രൂപ് പട്രോൾ ടീമുകൾ ഉണ്ടാകും. നക്‌സൽ ബാധിതപ്രദേശങ്ങളിൽ സ്‌പെഷ്യൽ ഓപറേഷൻ ഗ്രൂപ്പും തണ്ടർബോൾട്ടും 24 മണിക്കൂറും ജാഗ്രത പുലർത്തും. അതിർത്തി ജില്ലകളിൽ കള്ളക്കടത്ത്, മദ്യക്കടത്ത്, ഗുണ്ടകളുടെ യാത്ര എന്നിവ തടയാൻ 152 സ്ഥലങ്ങളിൽ ബോർഡർ സീലിങ് ഡ്യൂട്ടിക്കായി പൊലീസിനെ നിയോഗിച്ചു.

പൊലീസ് വിന്യാസവും സുരക്ഷാനടപടികളും നിരീക്ഷിക്കൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും ഇലക്ഷൻ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button