CovidEditor's ChoiceHealthKerala NewsLatest NewsLocal NewsNationalNews

ആസ്ട്രസെനക കോവിഡ് പ്രതിരോധ വാക്‌സിൻ നൂറുശതമാനം ഫലപ്രദം.

ലണ്ടൻ / ഓക്‌സഫോഡ് സർവകലാശാലയും ബ്രിട്ടനിലെ ഒരു സ്വകാര്യ ഫർമയും ചേർന്ന് വികസിപ്പിച്ചെടുത്ത കൊവിഡിനെതിരെയുള്ള
ആസ്ട്രസെനക പ്രതിരോധ വാക്‌സിൻ നൂറുശതമാനം ഫലപ്രദമാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പാസ്‌കൽ സോറിയറ്റ് അവകാശപ്പെട്ടു. വാക്‌സിന് വിജയ ഫോർമുല ഉളളതായും വാക്‌സിൻ ബ്രിട്ടനിൽ തിങ്കളാഴ്ചയോടെ വാക്‌സിന് അനുമതി ലഭിക്കുമെന്നും പാസ്‌കൽ സോറിയറ്റ് പറയുകയുണ്ടായി.
ആസ്ട്രസെനക വാക്‌സിൻ ആദ്യ പരീക്ഷണങ്ങളിൽ70 ശതമാനം ഫലപ്രാപ്തിയാണ് പ്രകടിപ്പിച്ചിരുന്നതെങ്കിൽ ഡോസേജിന്റെ അടിസ്ഥാനത്തിൽ ഇത് പിന്നീട് 90 ശതമാനമായി ഉയർന്നു. ഇന്ത്യയിലും വാക്സിന്റെ അടിയന്തര ഉപയോഗത്തിനായി അനുമതി തേടിയിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യം അനുമതി ലഭിക്കുക ഓക്സ്ഫോഡ് വാക്സിനാണെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ബ്രിട്ടനിൽ ഫൈസർ ബയോൺടെക്കിന്റെ കൊവിഡ് വാക്‌സിനാണ് ബ്രിട്ടൺ ഇതുവരെ അനുമതി നൽകിയിട്ടുളളത്. ഇത് പൊതുജനങ്ങൾക്ക് മുൻണനാടിസ്ഥാനത്തിൽ ലഭ്യമാക്കി തുടങ്ങി. മറ്റൊരു കൊവിഡ് പ്രതിരോധ വാക്‌സിനായ മൊഡേണ 94.5 ശതമാനം ഫലപ്രദമാണെന്നും കണ്ടെത്തിയിരുന്നു. ഈ രണ്ടു വാക്‌സിനുകൾക്ക് സമാനമായ ഫലപ്രാപ്തി ആസ്ട്രസെനക ഓക്‌സഫോഡ് വാക്‌സിനും പ്രകടിപ്പിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം ഉന്നയിച്ചിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button