അമ്പിളി ദേവിക്ക് ഒരേ സമയം രണ്ടു പേർ, മൊബൈലിലുള്ള തെളിവുകൾ നിരത്തി ആദിത്യൻ
കഴിഞ്ഞ ദിവസമാണ് ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരമായ അമ്പിളി ദേവി ഭര്‍ത്താവ് ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. തനിക്ക് ഭീഷണിയുണ്ടെന്നും അമ്പിളി ദേവി പ്രതികരിച്ചു. ഈ ആരോപണങ്ങള്‍ക്ക് മൊബൈലില്‍ തെളിവുകള്‍ അടക്കം മറുപടിയുമായി എത്തിയിരിക്കുകയാണ് ആദിത്യന്‍. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആദിത്യന്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.
മറ്റൊരു ബന്ധം ഉണ്ടെന്ന് അമ്പിളിയുടെ ഇപ്പോഴത്തെ ആരോപണം നുണയാണ്. എന്റെ കുറവുകള്‍ ഞാന്‍ പറഞ്ഞിട്ടാണ് അമ്പിളിയെ വിവാഹം കഴിക്കുന്നത്. തെറ്റുകള്‍ ഒന്നും ഉണ്ടാകരുത്, പറ്റിക്കരുത് എന്ന് പരസ്പരം പറഞ്ഞിട്ടാണ് വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞതിന്റെ ആദ്യ ദിവസം അമ്പിളിക്ക് ഒരു കാള്‍ വന്നു നെറ്റ് നമ്പര്‍ ആണ്. ആ കോളുമായി അമ്മ പോവുകയും ചെയ്തു. ഞാന്‍ അന്വേഷിച്ചില്ല, കാരണം എനിക്ക് അമ്പിളിയെ അത്ര വിശ്വാസം ആണ്. പക്ഷേ അതിനു ശേഷം ഇവര്‍ പലപ്പോഴും അസ്വസ്ഥര്‍ ആകുന്നത് കണ്ടിട്ടും, അസ്ഥാനത്തുള്ള കോള് കണ്ടിട്ടും ആരാ ഇത് എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ ആരാധകരാ മോനെ എന്ന് അവരുടെ അമ്മ മറുപടി നല്‍കി.
ഞാന്‍ ഒരു ദിവസം അമ്പിളിയും കുടുംബവുമായി യാത്ര ചെയ്യുന്ന സമയം വീണ്ടും ഈ കോള്‍ വീണ്ടും വന്നു. നെറ്റ് നമ്പര്‍ ആണ്. ഞാന്‍ ആ കോള്‍ അങ്ങെടുത്തു, ആരാണ് എന്ന് ചോദിച്ചു. അയാള്‍ പേര് പറഞ്ഞു, അമ്പിളി എവിടെ എന്നും ചോദിച്ചു. അപ്പോള്‍ അമ്പിളി തിരക്കില്‍ ആണ് എന്ന് പറയാന്‍ പറഞ്ഞതുകൊണ്ട് ഞാന്‍ അദ്ദേഹത്തോട് അങ്ങനെ പറയുകയും ചെയ്തു. ആരാണ് എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം കട്ട് ചെയ്യുകയും ചെയ്തു. വീണ്ടും ആരാണ് എന്ന് അമ്പിളിയോട് ചോദിച്ചപ്പോള്‍ തന്റെ യൂ കെയില്‍ ഉള്ള ആരാധകന്‍ ആണ് തലവേദനയാണ് എന്ന് പറഞ്ഞൊഴിഞ്ഞു.
പിറ്റേ ദിവസം രാവിലെ ഞാന്‍ നടക്കാന്‍ ഇറങ്ങി, നെറ്റ് ഓണ്‍ ആക്കിയപ്പോള്‍ എന്റെ മെസഞ്ചറില്‍ ഇയാളുടെ മെസേജ്, സംസാരിക്കാന്‍ ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പിന്നീട് ഇറിറ്റേറ്റിങ് ആയ മെസേജുകള്‍ വന്നു, അതിന്റെ പേരില്‍ ഞാന്‍ മദ്യപിച്ചു. അമ്പിളി വിളിച്ചപ്പോള്‍ ഞാന്‍ വരാം എന്ന് പറഞ്ഞു കട്ട് ചെയ്യുകയും ചെയ്തു. വീട്ടില്‍ ചെന്നു, അമ്പിളിയോട് ചോദിച്ചെങ്കിലും അയാള്‍ ഫ്രോഡ് ആണ് എന്ന് പറഞ്ഞു. അമ്പിളി പറഞ്ഞതെല്ലാം വിശ്വസിച്ചു. എന്നാല്‍ പിന്നീട് ഇവര്‍ തമ്മില്‍ ചാറ്റിങ് ഉണ്ടെന്നു എനിക്ക് ബോധ്യമായി. വിവാഹം കഴിഞ്ഞു ഗര്‍ഭിണി ആയിരുന്നപ്പോള്‍ ആണ് ഈ പ്രശ്‌നങ്ങള്‍ നടക്കുന്നത്.