CovidHealthKerala NewsLatest NewsNews

ആദ്യ പ്ലാസ്മ ബാങ്ക് മഞ്ചേരിയിൽ, രണ്ട് രോഗികൾ കൂടി പ്ലാസ്മാ തൊറാപ്പിയിലൂടെ രോഗ മുക്തരായി.

മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിച്ച സംസ്ഥാനത്തെ ആദ്യത്തെ പ്ലാസ്മ ബാങ്കിൽ ഇതുവരെ അമ്പതിലധികം രോഗ മുക്തർ പ്ലാസ്മ നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന രണ്ട് പേർ കൂടി പ്ലാസ്മാ തൊറാപ്പിയിലൂടെ കഴിഞ്ഞ ദിവസം രോഗമുക്തരായി വീട്ടിലേക്ക് മടങ്ങി.

ഈ രോഗികൾക്ക് പ്ലാസ്മ നൽകാനായി കോവിഡ് മുക്തരായ 22 പേർ കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കൽ കോളജിൽ എത്തി. ഇനിയും ഇരുന്നൂറോളം പേർ പ്ലാസ്മ നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറയുകയുണ്ടായി. ആലപ്പുഴ മെഡിക്കൽ കോളജിൽ അത്യാസന്ന നിലയിൽ ചികിത്സയിലുള്ള കോവിഡ് രോഗിക്ക് മഞ്ചേരിയിൽ നിന്ന് പ്ലാസ്മ എത്തിച്ചു നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്താണ് പ്ലാസ്മ തൊറാപ്പി,

കോവിഡ് രോഗാണുവിനെതിരായ ആന്റിബോഡി കോവിഡ് വിമുക്തരുടെ പ്ലാസ്മയിൽനിന്ന് ലഭ്യമാവും. കോവിഡ് ഭേദമായി 14 ദിവസം മുതൽ നാല് മാസം വരെയുള്ള കാലയളവിലാണ് ഒരു വ്യക്തിയിൽ നിന്ന് പ്ലാസ്മ ശേഖരിക്കുന്നത്. ഇത് ഒരു വർഷം വരെ സൂക്ഷിച്ച് വയ്ക്കാൻ സാധിക്കും. ഇതാണ് ചികിത്സയ്ക്കായി കോവിഡ് രോഗികളിൽ ഉപയോഗിക്കുക. പതിനെട്ടിനും അമ്പതിനും ഇടയിൽ പ്രായമുള്ള 55 കിലോയിലധികം ഭാരമുള്ള കോവിഡ് വിമുക്തരിൽനിന്നാണ് പ്ലാസ്മ ശേഖരിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button