keralaKerala NewsLatest News

ഷാർജയിലെ അതുല്യയുടെ മരണം; അമ്മ തുളസീഭായിയുടെ വിശദമായ മൊഴിയെടുക്കും

ഷാർജയിലെ അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കുന്നു. അതുല്യയുടെ അമ്മ തുളസീഭായിയുടെ വിശദമായ മൊഴിയെടുക്കും എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അമ്മയുടെ പരാതിയിലാണ് ഭർത്താവ് സതീഷിനെതിരെ കൊലക്കുറ്റം ചുമത്തിയത്.

എന്നാൽ, പ്രാഥമികമായി കൊലപാതകത്തിന് വ്യക്തമായ തെളിവുകൾ ഇല്ലാത്തതിനാൽ പ്രതിക്ക് കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കൊലക്കുറ്റം ചുമത്താനുള്ള അടിസ്ഥാനങ്ങൾ പരിശോധിക്കാനും വീഡിയോ, ഓഡിയോ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ വിശദമായി വിശകലനം ചെയ്യാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. നിലവിലെ കേസിലെ വകുപ്പുകളിൽ മാറ്റം വേണമോ എന്നും പരിശോധിക്കും. 10 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കൊല്ലം സെഷൻസ് കോടതി നിർദ്ദേശിച്ചിരുന്നു.

സതീഷിനെ ക്രൈംബ്രാഞ്ച് ഇന്നലെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ദുബായിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് എമിഗ്രേഷൻ വിഭാഗം അദ്ദേഹത്തെ പിടികൂടിയത്. കൊല്ലം സെഷൻസ് കോടതി അനുവദിച്ച ഇടക്കാല മുൻകൂർ ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വിട്ടയക്കൽ. മകളുടെ മരണത്തിന് സതീഷ് ഉത്തരവാദിയാണെന്നും മുൻകൂർ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്നും അതുല്യയുടെ അച്ഛൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

ജൂലൈ 19-ന് ഷാർജയിൽ ഭർത്താവിനൊപ്പം താമസിച്ചിരുന്ന ഫ്ലാറ്റിലാണ് കൊല്ലം തേവലക്കര സ്വദേശിനിയായ അതുല്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അമ്മ നൽകിയ പരാതിയിൽ കൊലക്കുറ്റവും സ്ത്രീധനപീഡനവും ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ആദ്യം കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിൽ അന്വേഷണവും തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു.

പ്രതി സതീഷ് ഇന്ന് പുലർച്ചെ നാല് മണിയോടെ ഷാർജയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയപ്പോൾ, മുമ്പ് പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് പ്രകാരം എമിഗ്രേഷൻ സംഘം കസ്റ്റഡിയിൽ എടുത്തു. തുടർന്ന് വലിയതുറ പൊലീസിനും പിന്നീട് കേസിന്റെ ചുമതലയുള്ള ക്രൈംബ്രാഞ്ച് സംഘത്തിനും കൈമാറുകയായിരുന്നു.

Tag: Athulya’s death in Sharjah; Detailed statement of mother Tulsibhai to be taken

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button