Kerala NewsLatest News

ജാഗ്രതെ..! ബാങ്കിന്റെ പേരില്‍ വ്യാജസൈറ്റുണ്ടാക്കി ഓണ്‍ലൈന്‍ തട്ടിപ്പ്

തൃശ്ശൂര്‍: സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തുടര്‍കഥയാവുന്നു. എസ്.ബി.ഐ.യുടെ വ്യാജ സൈറ്റ് ഉണ്ടാക്കി ഓണ്‍ലൈന്‍ തട്ടിപ്പ്. യോനോ എന്ന ഓണ്‍ലൈന്‍ ബാങ്കിങ് ആപ്ലിക്കേഷന്റെ പേരിലാണ് ഇപ്പോള്‍ തട്ടിപ്പ് നടക്കുന്നത്.

ഈ ആപ്ലിക്കേഷന്‍ ബ്ലോക്ക് ചെയ്‌തെന്ന സന്ദേശമാണ് തട്ടിപ്പിന്റെ ആദ്യ ഘട്ടം. ഇതോടൊപ്പം ഒരു ലിങ്കുമുണ്ടാവും. ആ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ എസ്.ബി.ഐ.യുടേതെന്ന് തോന്നിക്കുന്ന ഒരു വെബ്‌സൈറ്റില്‍ പ്രവേശിക്കും.

യൂസര്‍ നെയിം, പാസ്വേഡ്, ഒ.ടി.പി. എന്നിവ അവിടെ ടൈപ്പ് ചെയ്യാന്‍ ആവശ്യപ്പെടും. യഥാര്‍ഥ വെബ്സൈറ്റാണെന്ന് തെറ്റിദ്ധരിച്ച് ഉപഭോക്താവ് അവരുടെ വിവരങ്ങള്‍ നല്‍കുന്നു. അതുവഴി ബാങ്ക് അക്കൗണ്ടിലുള്ള പണം നഷ്ടപ്പെടും. എന്നാല്‍ തട്ടിപ്പിനിരയായ വിവരം പലരും അറിയുന്നില്ലെന്നാണ് പോലീസ് പറയുന്നത്.

എ.ടി.എം. വഴിയാണ് പണം പിന്‍വലിക്കുന്നത്. അതിനാല്‍ ഇരുപതിനായിരം രൂപയ്ക്ക് താഴെയുള്ള തുകയാണ് ഒരു തവണ നഷ്ടപ്പെടുന്നത്. തൃശ്ശൂര്‍ സിറ്റി പോലീസ് പരിധിയില്‍ മാത്രം പന്ത്രണ്ടോളം പരാതികളാണ് ഇതുവരെ ലഭിച്ചത്. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന്് പോലീസ് അറിയിച്ചു. സുരക്ഷാ നിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button