അയ്യപ്പഭക്തർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കുന്ന തീരുമാനം അവ്യക്തമാണ്, പന്തളം കൊട്ടാരം നിര്‍വാഹക സംഘം

ശബരിമല ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളില്‍ എടുത്തിരുന്ന കേസുകള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് പുതിയ ഉത്തരവിറക്കി പന്തളം കൊട്ടാരം നിര്‍വാഹക സംഘം. ഇതിനെക്കുറിച്ച് വ്യക്തമായ ഉത്തരം കിട്ടിയിട്ടില്ലെന്ന് കൊട്ടാരം അധികൃതര്‍ അറിയിക്കുന്നു. കൊട്ടാരം നിര്‍വാഹക സംഘത്തിന്റെ വാക്കുകള്‍….
ശബരിമല ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട് അയ്യപ്പഭക്തർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കുന്നത് സംബന്ധിച്ച് മന്ത്രിസഭായോഗം എടുത്ത തീരുമാനം അവ്യക്തമാണ്. തീരുമാനത്തിന്റെ പൂർണ്ണരൂപം വന്നശേഷം വിശദമായ പ്രതികരണം നൽകുന്നതാണ്.
നാമജപഘോഷയാത്രയിൽ പങ്കെടുത്ത നിരപരാധികളായ പതിനായിരക്കണക്കിന് അമ്മമാരുൾപ്പടെയുള്ള ഭക്തജനങ്ങൾക്കെതിരെ കേസ് എടുത്തിരിക്കുന്നത് ക്രിമിനൽ വകുപ്പുകൾ പ്രകാരമാണ്. നിരപരാധിയായ അവസാന വിശ്വാസിയുടെയും പേരിലുള്ള കേസുകൾ പിൻവലിക്കുന്നതു വരെ പന്തളം കൊട്ടാരം ഭക്തർക്കൊപ്പം വിശ്വാസ സംരക്ഷണത്തിനായി നിലകൊള്ളാൻ പ്രതിജ്ഞാബദ്ധമാണ്.
തിരഞ്ഞെടുപ്പ് മുൻപിൽക്കണ്ട് വിശ്വാസിസമൂഹനത്തിന്റെ പിന്തുണ തേടുന്നതിനുള്ള രാഷ്ട്രീയ ലക്ഷ്യമാണ് ഈ തീരുമാനത്തിന്റെ അടിസ്ഥാനമെന്ന് സംശയിച്ചാൽ തെറ്റ് പറയാൻ സാധിക്കില്ല. ഭക്തരുടെ വിശ്വാസം സംരക്ഷിക്കുന്നതിന് സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ വിശ്വാസികൾക്ക് അനുകൂലമായി ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ സത്യവാങ്മൂലം മാറ്റി നൽകണമെന്നും പന്തളം കൊട്ടാരം ഈ അവസരത്തിൽ ആവശ്യപ്പെടുന്നു.