CrimeLatest News
ജയില്‍ ഗാര്‍ഡുകള്‍ക്കുനേരെ മുളകുപൊടിയെറിഞ്ഞ് ആക്രമണം; തടവുപുള്ളികള്‍ രക്ഷപ്പെട്ടു
ഗുവാഹത്തി: ജയില്‍ ഗാര്‍ഡുകള്‍ക്ക് നേരെ മുളകുപൊടിയെറിഞ്ഞ് 7് തടവുപുള്ളികള്‍ രക്ഷപ്പെട്ടു. അരുണാചല്‍ പ്രദേശിലെ ഈസ്റ്റ് സെയിങ് ജില്ലയിലാണ് സംഭവം. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിനൊപ്പം മോഷണവും നടന്നിട്ടുണ്ട്.
അഭിജിത് ഗൊഗോയി, താരോ ഹമാം, കാലോം അപാങ്, താലും പാന്‍യിങ്, സുഭാഷ് മൊണ്ഡാല്‍, രാജാ തായെങ്, ഡാനി ഗാംലിന എന്നീ പ്രതികളാണ്് രക്ഷപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം നടന്നത്.
പ്രതികള്‍ ജയിലില്‍ ഗാര്‍ഡുകള്‍ക്കു നേരെ മുളകുപൊടിയെറിയുകയും ആക്രമിക്കുകയുമായിരുന്നു. പരിക്കേറ്റ ഒരു ഗാര്‍ഡിന്റെ നില ഗുരുതരമാണ്. ഇയാളുടെ് തലയ്ക്ക് അടിയേറ്റിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണും സംഘം കവര്‍ന്നു. രക്ഷപ്പെട്ട പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചെന്നും പൊലീസ് വ്യക്തമാക്കി.