Kerala NewsLatest News
ഫോണിനെച്ചൊല്ലി തര്‍ക്കം; സഹോദരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
കോഴിക്കോട്: മൊബൈല്‍ ഫോണിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് സഹോദരനെ വെട്ടി പരിക്കേല്‍പ്പിച്ചു. കോഴിക്കോട് മുക്കം മാമ്പറ്റയിലാണ് സംഭവം.
തര്ക്ക്ത്തിനൊടുവില് ജ്യോതിഷാണ് ഇളയ സഹോദരന് ജിതേഷിന്റെ തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ചത്. ജ്യോതിഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജിതേഷിനെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.