ഞാനാണ് എല്ലാം ചെയ്തത്, വേറെയാരുമല്ല, ഞാനാ ചെയ്തത് എന്ന് സൂരജിന്റെ കുറ്റസമ്മതം.

ഞാനാണ് എല്ലാം ചെയ്തത്, വേറെയാരുമല്ല, ഞാനാ ചെയ്തത് എന്ന് സൂരജിന്റെ കുറ്റസമ്മതം. ഉത്ര വധക്കേസിൽ പത്രലേഖകർക്ക് മുന്നിൽ പ്രതിയും ഉത്രയുടെ ഭർത്താവുമായ സൂരജ് കുറ്റസമ്മതം നടത്തി. ഉത്രയെ കൊലപ്പെടുത്തിയത് താനാണെന്ന് സൂരജ് സമ്മതിച്ചു. തെളിവെടുപ്പിന് എത്തിച്ചപ്പോൾ മാധ്യമങ്ങൾക്ക് മുന്നിലായിരുന്നു സൂരജിന്റെ കുറ്റസമ്മതം ഉണ്ടായത്. ഞാനാണ് എല്ലാം ചെയ്തത്, വേറെയാരുമല്ല, ഞാനാ ചെയ്തത് എന്ന് സൂരജ് പറഞ്ഞു. എന്താണ് ചെയ്യാനുള്ള കാരണം എന്ന ചോദ്യത്തിന് അങ്ങനെ ചെയ്തു എന്ന് മാത്രമാണ് സൂരജിന്റെ മറുപടി. എന്താണ് പ്രേരണ എന്ന ചോദ്യത്തിന് അങ്ങനെയൊന്നുമില്ല എന്നായിരുന്നു സൂരജിന്റെ മറുപടി.
ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസിന്റെ തുടർനടപടികളുടെ ഭാഗമായാണ് ഒന്നാം പ്രതിയായ സൂരജിനെയും കൂട്ടുപ്രതിയായ സുരേഷിനെയും പറക്കോട്ടെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചത്. പറക്കോട്ടെ സ്വന്തം വീട്ടിൽ വച്ച് ഉത്രയെ അപായപ്പെടുത്താൻ സൂരജ് തീരുമാനിച്ചിരുന്നുവെന്നത് തെളിവെടുപ്പിൽ വ്യക്തമായതായി പൊലീസ് നേരത്തെ പറഞ്ഞിരുന്നു.