ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം.

കൊൽക്കത്ത / ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ വാഹന വ്യൂഹത്തിനുനേരെ ആക്രമണം. സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെ ന്നാണ് റിപ്പോർട്ട്. തൃണമൂലിന്റെ റാലി അതേ സമയം അതുവഴി കടന്നു പോകുന്നതിനിടെയായിരുന്നു ആക്രമണം. കല്ലുകളും ഇഷ്ടിക കളും കൊണ്ട് വാഹനവ്യൂഹത്തിനു നേരെ ഒരു സംഘം അക്രമം നടത്തുകയായിരുന്നു. കല്ലുകളും ഇഷ്ടികകളും കൊണ്ടുള്ള ആക്രമണ ത്തിൽ സംസ്ഥാന ബിജെപി നേതാക്കന്മാരായ മുകുൾ റോയിക്കും കൈലാഷ് വിജയ്‌വർഗിയയ്ക്കും അടക്കം പരുക്കേറ്റിട്ടുണ്ടെന്ന് നഡ്ഡ പ്രതികരിച്ചിട്ടുണ്ട്. കൊൽക്കത്തയ്ക്കു സമീപമുള്ള സൗത്ത് 24 പർഗാനാസിലെ ഡയമണ്ട് ഹാർബറിലേക്കുള്ള യാത്രക്കിടെയായി രുന്നു ആക്രമണം നടന്നത്. മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനന്തര വൻ തൃണമൂൽ എംപി അഭിഷേക് ബാനർജിയുടെ മണ്ഡലത്തിൽ വെച്ചായിരുന്നു ആക്രമണം. സംസ്ഥാനം ഭരിക്കുന്ന തൃണമൂൽ കോൺഗ്രസ് ആസൂത്രണം ചെയ്ത ആക്രമണമാണിതെന്നും ബിജെപി നേതാക്കൾ ആരോപണം ഉന്നയിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞു ണ്ടായ ആക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റിപ്പോർട്ട് തേടിയിട്ടുണ്ട്. ആറു മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പിനെ നേരിടുന്ന ബംഗാളിൽ ബിജെപിയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായാണ് രണ്ടു ദിവസത്തെ കൊൽക്കത്ത സന്ദർശനത്തിന് നഡ്ഡ എത്തുന്നത്.
യോഗസ്ഥലത്ത് തനിക്ക് എത്താനായത് ദുർഗാ ദേവിയുടെ അനുഗ്രഹം കൊണ്ടു മാത്രമാണെന്ന് നഡ്ഡ പറഞ്ഞിരിക്കുന്നത്. ബൈക്കിൽ സഞ്ചരിച്ച ചില ബിജെപി പ്രവർത്തകർക്കുനേരെ വടികൊണ്ടുള്ള ആക്രമണവും ഉണ്ടായി. മാധ്യമപ്രവർത്തകരുടെ വാഹനങ്ങൾ ക്കുനേരെയും കല്ലേറുണ്ടായി. ‘മുകുൾ റോയിക്കും കൈലാഷ് വിജയ്‌വർഗിയയ്ക്കും ആക്രമണത്തിൽ പരുക്കേറ്റു. ഇതു ജനാധിപത്യത്തിനു നാണക്കേടാണ്. വാഹനവ്യൂഹത്തിലെ ഒരു കാറു പോലും ആക്രമണം നേരിടാതിരുന്നില്ല. ബുള്ളറ്റ്പ്രൂഫ് കാർ ഉപയോഗിച്ചതിനാലാണ് ഞാൻ സുരക്ഷിതനായത്. ബംഗാളിലെ ഈ ക്രമസമാധാനമില്ലായ്മയും സഹിഷ്ണുതയില്ലായ്മയും അവസാ നിക്കണം’ – നഡ്ഡ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ‘ഗൂണ്ടാരാജ് തുടരാൻ അനുവദിക്കാനാകില്ല. ഇതു ജംഗിൾ രാജാണ്. ഭരണകൂടം തകർന്നു’ – റാലിയെ അഭിസംബോധന ചെയ്ത് നഡ്ഡ പറയുകയു ണ്ടായി.