Latest NewsNationalNewsUncategorized
തെലങ്കാന സർക്കാർ ബ്ലാക്ക് ഫംഗസ് രോഗബാധയെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു
ഹൈദരാബാദ്: രാജസ്ഥാനുപിന്നാലെ തെലങ്കാന സർക്കാർ കൊറോണയെ തുടർന്നുള്ള ബ്ലാക്ക് ഫംഗസ് രോഗബാധയെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.
എപ്പിഡമിക്ക് ഡിസീസ് ആക്‌ട് 1897 പ്രകാരമാണ് ബ്ലാക്ക് ഫംഗസിനെ തെലങ്കാന സർക്കാർ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചത്.
അതേ സമയം കേരളത്തിൽ ഇതുവരെ 15 പേർക്ക് ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലപ്പുറത്തും, കൊല്ലത്തുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മലപ്പുറത്ത് ഫംഗസ് സ്ഥിരീകരിച്ചയാളുടെ ഇടത് കണ്ണ് നീക്കം ചെയ്തു. തിരൂർ ഏഴൂർ സ്വദേശിയുടെ കണ്ണാണ് ഫംഗസ് തലച്ചോറിലേക്ക് പടരാതിരിക്കാൻ നീക്കം ചെയ്തത്. രണ്ട് ജില്ലകളിലും ഇതാദ്യമായാണ് ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്യുന്നത്.