CinemaLatest NewsMovieUncategorized
പിങ്കിൽ തിളങ്ങി അദിതി റാവു; ചിത്രങ്ങൾ വൈറൽ
‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന നടിയാണ് അദിതി റാവു ഹൈദരി. അദിതിയുടെ ഫാഷൻ സെൻസിനെ കുറിച്ചും ആരാധകർക്ക് നല്ല അഭിപ്രായമാണ്.
സോഷ്യൽ മീഡിയയിൽ സജ്ജീവമായ അദിതിയുടെ ഏറ്റവും പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. പിങ്ക് നിറത്തിലുള്ള ഡ്രസ്സിൽ അതിസുന്ദരിയായിരിക്കുകയാണ് അദിതി റാവു.
ലേബൽ റോസ് റൂം ആണ് അദിതിക്കായി ഈ വസ്ത്രം ഒരുക്കിയത്. പിങ്ക് നിറത്തിലുള്ള ചെരുപ്പും താരം ധരിച്ചിട്ടുണ്ട്. ചിത്രങ്ങൾക്ക് നല്ല പ്രതികരണമാണ് ആരാധകർ നൽകുന്നത്.