Latest News
തീപിടുത്തം; കുടുംബത്തിലെ 12 പേരെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി
ദുബൈ: ദുബൈയില്‍ വീടിന് തീപിടിച്ചു. ഒരു കുടുംബത്തിലെ 12 പേരെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി. അല്‍ ലിസൈലിയിലെ ഒരു വീട്ടിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയതായി ദുബൈ സിവില്‍ ഡിഫന്‍സ് അറിയിച്ചു. വീടിന് പുറത്ത് സജ്ജീകരിച്ച ടെന്റിലുണ്ടായ വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമായതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
വീട്ടില്‍ സജ്ജീകരിച്ചിരുന്ന ടെന്റും അതിന് ചുറ്റുമുണ്ടായിരുന്ന മറ്റ് സാധനങ്ങളും പൂര്‍ണമായും കത്തി നശിച്ചു. എന്നാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടുത്തം സംബന്ധിച്ച് സിവില്‍ ഡിഫന്‍സിന് വിവരം ലഭിച്ച് ഏഴ് മിനിറ്റിനുള്ളില്‍ അവര്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തുകയായിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാനും സാധിച്ചു.