CrimeKerala NewsLatest NewsLocal NewsNationalNews

സ്വത്തിന്റെ പേരിൽ മുത്തശ്ശിയെ കൊലപ്പെടുത്താൻ ശ്രമം; കൊട്ടാരക്കരയിൽ 24കാരി പിടിയിൽ

തൃശ്ശൂർ; സ്വത്തിന്റെ പേരിൽ മുത്തശ്ശിയെ ആക്രമിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കൊച്ചുമകൾ അറസ്റ്റിൽ. വെട്ടിക്കവല പനവേലി ഇരണൂർ നിഷാഭവനിൽ സരസമ്മയെ (80) തടിക്കഷണം ഉപയോഗിച്ച്‌ ആക്രമിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകളുടെ മകളായ നിഷയെയാണ് (24) കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്.

ആക്രമണത്തിൽ പരുക്കേറ്റ സരസമ്മയെ ആശുപത്രിയിൽ കൊണ്ട് പോകാനായി ഓടിയെത്തിയവരെ പ്രതി തടഞ്ഞതായും പരാതിയുണ്ട്. സരസമ്മയുടെ പേരിലുള്ള വസ്തു നിഷയുടെ പേരിൽ എഴുതി നൽകാത്തതാണ് വിരോധത്തിന് കാരണമെന്നു പോലീസ് പറഞ്ഞു. കൊട്ടാരക്കര പോലീസ് കേസെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button