കോട്ടയത്ത് പിഞ്ചുകുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം; പിതാവ് ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

കോട്ടയം കുമ്മനത്ത് പിഞ്ചുകുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം. രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെയാണ് വില്‍ക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ലോണ്‍ഡ്രി ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന അസം സ്വദേശിയാണ് രണ്ടര മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചത്. ഈരാറ്റുപേട്ടയില്‍ താമസിക്കുന്ന ഉത്തര്‍ പ്രദേശ് സ്വദേശിക്കാണ് കുഞ്ഞിനെ വില്‍ക്കാന്‍ തീരുമാനിച്ചത്.
ഇതരസംസ്ഥാന തൊഴിലാളിയാണ് വില്‍പ്പനയ്ക്ക് ഇടനിലക്കാരനായി നിന്നത്. 50,000 രൂപയ്ക്ക് കുട്ടിയെ വില്‍ക്കാനായിരുന്നു ധാരണ. എന്നാല്‍ വില്‍പ്പനയെ കുട്ടിയുടെ അമ്മ എതിര്‍ത്തു. അമ്മ മറ്റു ജോലിക്കാരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കുട്ടിയുടെ അച്ഛന്‍, ഇടനിലക്കാരന്‍, കുട്ടിയെ വാങ്ങാനെത്തിയ യുപി സ്വദേശി എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു. കുട്ടി അമ്മയുടെ ഒപ്പമാണുള്ളത്. സിഡബ്ല്യുുസി അടക്കം വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.
Tag: Attempt to sell a toddler in Kottayam; Police take three people, including the father, into custody



