കോവാക്‌സിന് ഓസ്‌ട്രേലിയയുടെ അംഗീകാരം
സിഡ്‌നി: ഇന്ത്യയുടെ സ്വന്തം കോവിഡ് വാക്‌സിനായ കോവാക്‌സിനെ അംഗീകരിച്ച് ഓസ്‌ട്രേലിയ. ഇതോടെ 12 വയസിന് മുകളില്‍ കോവാക്‌സിന്‍ സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ സാധിക്കും. ലോകാരോഗ്യ സംഘടന കോവാക്‌സിന് ഇനിയും അംഗീകാരം നല്‍കിയിട്ടില്ല. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കാത്തുനില്‍ക്കാതെയാണ് ഓസ്‌ട്രേലിയ കോവാക്‌സിന് അംഗീകാരം നല്‍കിയിരിക്കുന്നത്.
നേരത്തേ ഇന്ത്യന്‍ വാക്‌സിനായ കോവിഷീല്‍ഡിനും ഓസ്‌ട്രേലിയ അംഗീകാരം നല്‍കിയിരുന്നു. ഇന്ത്യയുടെ നയതന്ത്ര നീക്കത്തിലെ വിജയമായാണ് കോവാക്‌സിന് ഓസ്‌ട്രേലിയ അംഗീകാരം നല്‍കിയതെന്ന് നിരൂപകര്‍ ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയയ്ക്കു പുറമെ ലാറ്റിനമേരിക്കാന്‍ രാജ്യമായ ഗയാനയും കോവാക്‌സിന് അംഗീകാരം നല്‍കി. നേപ്പാള്‍, ഇറാന്‍, മൗറീഷ്യസ്, ഒമാന്‍, ശ്രീലങ്ക, ഗ്രീസ്, സിംബാബ്‌വേ, മെക്‌സിക്കോ, എസ്‌റ്റോണിയ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളും കോവാക്‌സിന് അംഗീകാരം നല്‍കിയിട്ടുണ്ട്.