പ്രസവത്തെ തുടര്‍ന്ന് അമിത രക്തസ്രാവം; യുവതി മരിച്ചു
കൊല്ലം: പ്രസവത്തെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവം യുവതിക്ക് ജീവന് നഷ്ടമായി. കൊറ്റമ്പള്ളില്‍ പത്മാലയത്തില്‍ സന്തോഷിന്റെ ഭാര്യ പൊന്നുവാണ് അമിത രക്തസ്രാവത്തോടെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
ഓച്ചിറ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുഞ്ഞിനെ പൊന്നു പ്രസവിച്ചിരുന്നു. എന്നാല്‍ പ്രസവത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുകയായിരുന്നു. എന്നാല്‍ പൊന്നു മരണപ്പെടുകയായിരുന്നു.
പൊന്നുവിന്റെ രണ്ടാമത്ത പ്രസവമായിരുന്നു ഇത്. ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയുടെ അനാസ്ഥയാണ് യുവതിയുടെ മരണത്തിന് കാരണമെന്നാരോപിച്ച് ബന്ധുക്കള്‍ ആശുപത്രിക്കെതിരെ പരാതി ഉന്നയിച്ചു.
അതേസമയം കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ കുട്ടികളുടെ ഐസിയുവിലാണ് പെണ്കുഞ്ഞുള്ളത്. പൊന്നുവിന്റെ ഭര്‍ത്താവ് സന്തോഷ് വിദേശത്ത് നിന്നും ഇന്ന് നാട്ടിലെത്തും