നാലാമത്തെ നോട്ടീസിൽ സി.എം. രവീന്ദ്രന് ഇഡി യുടെ മുന്നിലെത്തി.

കൊച്ചി / എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ആവശ്യപ്പെട്ട ഒൻപത് രേഖകളിൽ നാല് രേഖകളുമായി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ഇ ഡി യുടെ മുന്നിൽ. ഇഡി നല്കിയ നാലാമത്തെ നോട്ടീസിനെ തുടര്‍ന്നാണ് സി.എം. രവീന്ദ്രന് വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരായിരിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് നടപടികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് സി.എം. രവീന്ദ്രന് നല്കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെ യാണ് ഇഡിക്ക് മുന്നില്‍ ഹാജരായിരിക്കുന്നത്. ഇ ഡി ആവശ്യപ്പെട്ട ഒൻപത് രേഖകളിൽ, നാല് രേഖകള്‍ സി.എം. രവീന്ദ്രന് ഇഡി ഓഫീസിൽ എത്തിയ ഉടൻ കൈമാറി. ബാങ്ക് അക്കൗണ്ടുകളുടെ വിവരം, സ്വത്ത് വിവരങ്ങള്‍, പാസ്പോര്‍ട്ട് അടക്കം നാല് രേഖകളാണ് ഇഡിക്ക് മുന്പില് ഹാജരാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് വെളുപ്പിന് തന്നെ പുറപ്പെടുകയായിരുന്നു. ഇത് നാലാം തവണ ത്തെ നോട്ടീസിനാണ് രവീന്ദ്രൻ ഇ ഡി ക്ക് മുന്നിൽ എത്തുന്നത്. നവംബർ ആറാം തീയതി ഇഡി നോട്ടീസ് നൽകിയിരുന്നു കോവിഡ് കാരണം ഹാജരാകാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് നവംബർ 27 ന് നോട്ടീസ് നൽകി പക്ഷേ കോവിഡാനന്തര രോഗത്തെത്തുടർന്ന് എന്ന് പറഞ്ഞു ഹാജരായില്ല. തുടർന്ന് രവീന്ദ്രൻ അവധിയിൽ പ്രവേശിച്ചു. പിന്നീട് ഡിസംബർ പത്താം തീയതി നോട്ടീസ് നൽകി. അപ്പോഴും ഹാജരായിരുന്നില്ല. പിന്നീട് ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകുകയായിരുന്നു. ഇന്ന് ഹൈക്കോടതി വിധിക്ക് ശേഷമേ ഹാജരാകുകയുള്ളു എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ രാവിലെ തന്നെ കൊച്ചി ഓഫീസിൽ രവീന്ദ്രൻ എത്തുകയായിരുന്നു.10 മണിയോടെ ആണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രവീന്ദ്രൻ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടോ എന്നാണു ഇ ഡി ക്ക് അറിയേണ്ടത്. അതിനായാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.