”ആറ് ആഴ്ചയ്ക്കുള്ളിൽ എല്ലാ വിവരങ്ങളും പുറത്തുവരും, കോടതിയുടെയും സർക്കാരിന്റെയും നിലപാട് ഒന്നാണ്”- മന്ത്രി വി.എൻ. വാസവൻ

ശബരിമല സ്വർണപാളി വിഷയത്തിൽ സമഗ്രമായ അന്വേഷണം നടക്കണമെന്നും, അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പുറത്തുവരണമെന്നുമാണ് സർക്കാർ നിലപാടെന്ന് മന്ത്രി വി.എൻ. വാസവൻ.
കോടതി ആറ് ആഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും, അതിനുള്ള സമയപരിധിയ്ക്കകം എല്ലാ വിവരങ്ങളും പുറത്തുവരുമെന്നും മന്ത്രി പറഞ്ഞു. കേസിൽ ആര് ഉൾപ്പെട്ടിരുന്നാലും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “കോടതിയുടെയും സർക്കാരിന്റെയും നിലപാടും ഒന്നാണ്. സുതാര്യമായ അന്വേഷണം നടത്തി യാഥാർത്ഥ്യം പുറത്തുവരണം” എന്നും അദ്ദേഹം പറഞ്ഞു.
എല്ലാ അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. വിഷയത്തിൽ എസ്.ഐ.ടി. അന്വേഷണം ആവശ്യമാണെന്നും, ശബരിമലയിൽ നിന്ന് ഏതെങ്കിലും തരി പൊന്നെങ്കിലും കൊണ്ടുപോയിട്ടില്ലെങ്കിൽ അത് തിരിച്ചെത്തിക്കണമെന്നും, കള്ളന്മാരെ ജയിലിൽ ഇടണമെന്നും മന്ത്രി നിർദേശിച്ചു.
Tag: minister VN Vasavan about sabarimala gold theft case