Latest NewsNationalNewsUncategorized
ഗുജറാത്തിലെ ഹോട്ടലിൽ എത്തിയ അതിഥിയെ കണ്ട് പേടിച്ച് അധികൃതർ

ഗുജറാത്തിലെ ജുനഗഡ് നഗരത്തിലെ ഹോട്ടലിലേക്ക് പുലർച്ചെ എത്തിയ ആളെ കണ്ട് സെക്യൂരിറ്റി ഗാർഡ് ഞെട്ടി. ആരാണ് കയറി വന്നതെന്ന് അറിയണ്ടേ… കാട്ടിൽ വിലസുന്ന സിംഹം നാട്ടിലേക്കും ഒരു വിസിറ്റിന് ഇറങ്ങിയതാണ്.
തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോട് കൂടിയായിരുന്നു സംഭവം. ഹോട്ടൽ അടഞ്ഞു കിടക്കുകയായിരുന്നു. ഹോട്ടലിന്റെ ചുറ്റുവട്ടത്ത് ആരും ഉണ്ടായിരുന്നില്ല. സെക്യൂരിറ്റി കാബിനിൽ ഉണ്ടായിരുന്ന സെക്യൂരിറ്റി ഗാർഡിന് ആണെങ്കിൽ സിംഹത്തെ കണ്ടിട്ട് അനങ്ങാൻ പോലും ആയില്ല.
ആദ്യം ഹോട്ടലിന് അകത്തെ കാർ പാർക്കിംഗ് ഏരിയയിലേക്കാണ് സിംഹമെത്തിയത്. പിന്നീട് ചില ഇടങ്ങളിലും പരിശോധന നടത്തി ഗേറ്റ് ചാടിക്കടന്ന് പോകുകയും ചെയ്തു. നിരവധി പേർ വരുന്നതും പോകുന്നതുമായ റോഡിൽ ആ സമയത്ത് ഭാഗ്യത്തിന് ആരും ഉണ്ടായിരുന്നില്ല.