Kerala NewsLatest NewsLocal NewsNews
ഓട്ടോയുടെ മുകളില്‍ ചക്ക വീണു; ഡ്രൈവര്‍ക്ക് പരിക്ക്.
കോട്ടയം : ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ സീറ്റിനു മുകളില്‍ ചക്ക വീണു. കപിക്കാട് ചെളളൂകുന്നത്ത് വീട്ടില്‍ സുദര്‍ശനന്റെ ഓട്ടോയ്ക്ക് മുകളിലാണ് ചക്ക വീണത്.
ഇതോടെ ബോധരഹിതനായ സുദര്‍ശനന് റോഡിലേക്ക് വീണു. കുറുന്തറയില്‍ ഓട്ടം പോയി തിരിച്ച് മധുരവേലി ഭാഗത്തേക്ക് പോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്.
ബോധരഹിതനായി റോഡിലേക്ക് വീണതോടെ സുദര്‍ശനന് പരിക്ക് പറ്റി. സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ സുദര്‍ശനനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.