ഓട്ടോ സ്ക്രോൾ ഫീച്ചർ പരീക്ഷണ ഘട്ടത്തിൽ; ഇൻസ്റ്റാഗ്രാമിൽ മാറ്റത്തിലേക്ക്
പുതിയ “ഓട്ടോമാറ്റിക് സ്ക്രോളിംഗ്” എന്ന ഫീച്ചറുമായി ഇൻസ്റ്റഗ്രാം . നിലവിൽ പരീക്ഷണ ഘട്ടത്തിലാണ് ഈ ഫീച്ചർ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ത്രെഡ്സിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഈ ഫീച്ചറിന്റെ സഹായത്തോടെ ഉപയോക്താക്കൾക്ക് റീലുകൾ, വീഡിയോ ക്ലിപ്പുകൾ, മറ്റ് പോസ്റ്റുകൾ എന്നിവ കൈ സ്പർശിക്കാതെ തുടര്‍ച്ചയായി ആസ്വദിക്കാൻ കഴിയും. ഇനി ഓരോ റീലിന് ശേഷവും സ്വൈപ്പ് ചെയ്യേണ്ടതില്ല. ഹാൻഡ്‌സ് ഫ്രീ രീതിയിൽ കാണുന്നതിനുള്ള ഈ സംവിധാനം, റീൽസിൽ കൂടുതൽ സമയം ചെലവഴിക്കുന്നവർക്ക് പ്രത്യേകിച്ചും ഉപയോഗപ്രദമായിരിക്കും.
ഇൻസ്റ്റാഗ്രാമിന്റെ സെറ്റിംഗ്സിൽ നിന്ന് ഓട്ടോ സ്ക്രോൾ ഓണാക്കാനോ ഓഫാക്കാനോ കഴിയും. ഈ ഓപ്ഷൻ ഓണാക്കിയാൽ, നിലവിലുള്ള വീഡിയോ അവസാനിച്ചതിന് പിന്നാലെ അടുത്തത് സ്വമേധയാ പ്ലേ ചെയ്യപ്പെടും. ആദ്യം രണ്ട് reels കണ്ട ശേഷം, പിന്നീട് ഓട്ടോമാറ്റിക് ആയി സ്ക്രോൾ ആകും. അതായത് നേരിട്ട് സ്‌ക്രീനിൽ സ്പർശിക്കാതെ തുടർച്ചയായ പ്ലേയിൽ പോകും.
മെറ്റ, ഈ ഫീച്ചർ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താനും,റീൽസ് ഉൾപ്പെടെയുള്ള വീഡിയോകളുടെ സ്വീകാര്യത വർധിപ്പിക്കാനുമായാണ് ലക്ഷ്യമിടുന്നത്. ലോകമെമ്പാടുമുള്ള ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് ഈ സവിശേഷത വൈകാതെ ലഭ്യമാകും. ഇന്ത്യയിലേയും മറ്റ് വിപണികളിലേയും റോളൗട്ട് അടുത്തിടെയാകുമെന്നാണ് പ്രതീക്ഷ.
പ്രായപരമായ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മെറ്റ ഇനിമുതൽ എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉപയോക്താക്കളുടെ പ്രായം സ്ഥിരീകരിക്കാനും ശ്രമിക്കുന്നുണ്ട്. അക്കൗണ്ട് സൃഷ്‌ടിക്കുമ്പോൾ നൽകിയ ജനനത്തീയതി മാത്രമല്ല, ഉപയോക്താവിന്റെ പ്രൊഫൈൽ, ഇന്ററാക്ഷൻ, മറ്റ് ഡാറ്റാ ഉൾക്കൊണ്ട് പ്രായം ശരിയാണോയെന്ന് എഐ മൂല്യനിർണയം നടത്തും. സംശയം ഉണ്ടായാൽ, തിരിച്ചറിയൽ രേഖ (ഐഡി) അപ്‌ലോഡ് ചെയ്യണമെന്നും അല്ലെങ്കിൽ മറ്റ് പാരാമീറ്ററുകൾ വഴി പ്രായം തെളിയിക്കേണ്ടതുണ്ടാവുമെന്നും കമ്പനി അറിയിച്ചു.
ഓട്ടോ സ്ക്രോൾ ഇപ്പോൾ പരിമിതമായ ഒരു വിഭാഗം ഉപയോക്താക്കൾക്കായി ടെസ്റ്റ് ചെയ്യപ്പെടുകയാണ്. പരീക്ഷണം വിജയകരമായാൽ ഈ ഫീച്ചർ മുഴുവൻ യൂസർമാർക്കുമായി വ്യാപിപ്പിക്കുമെന്ന് മെറ്റ വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളിൽ ഒരു “ഗെയിം-ചേഞ്ചർ” ആവാനുള്ള എല്ലാ സാധ്യതകളും ഈ ഫീച്ചർ സൂചിപ്പിക്കുന്നു.
Tag: Auto scroll feature in testing phase; to be changed on Instagram