CovidKerala NewsLatest NewsLaw,

കൊവിഷീല്‍ഡ് തീര്‍ന്നു. കേരളം പ്രതിസന്ധിയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേഷന്‍ നിലച്ചു. കൊവിഷീല്‍ഡ് വാക്‌സിന്‍ പൂര്‍ണമായും നിലച്ചെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ വാക്‌സിന്‍ സ്റ്റോക്ക് ഇല്ലെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിക്കുകയും വാക്‌സിനേഷന്‍ നിര്‍ത്തലാക്കുകയുമായിരുന്നു.

അതേസമയം ഇപ്പോള്‍ സംസ്ഥാനത്തെ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകള്‍ക്ക് പുറമേ കോട്ടയം, വയനാട് ജില്ലകളിലും കൊവിഷീല്‍ഡ് വാക്‌സിന്‍ പൂര്‍ണമായി നിലച്ചു ഇനി കോവാക്‌സിന്‍ മാത്രമേ ഈ ജില്ലകളിലുള്ളു. അതേസമയം കോവാക്‌സിന്‍ തന്നെ പലയിടത്തും കുറഞ്ഞു വരികയാണ്.

സംസ്ഥാനത്താകെ 577 കേന്ദ്രങ്ങളിലാണ് ഇന്ന് കോവിഡ് വാക്‌സിന്‍ നല്‍കിയത്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ വാക്‌സിനേഷന്‍ നടത്തുന്നില്ല. അതേസമയം ഇന്ന് ഇതുവരെ 35,000 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയതായാണ് റിപ്പോര്‍ട്ട്. പുതിയ സ്റ്റോക്ക് എന്ന് എത്തും എന്ന കൃത്യമായ വിവരവും ലഭ്യമല്ല.

അതേസമയം സ്വകാര്യ ആശുപത്രികളില്‍ 150 ഓളം ആശുപത്രികളില്‍ മാത്രമാണ് തത്ക്കാലം വാക്‌സിന്‍ സ്റ്റോക്ക് ഉള്ളൂ. 1.48 കോടിപേര്‍ക്ക് സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിന്‍ പോലും കിട്ടിയിട്ടിലെന്നാണ് ഔദ്യോഗിക കണക്ക്.

അതേസമയം ആദ്യ ഡോസ് സ്വീകരിച്ച് രണ്ടാം ഡോസ് സ്വീകരിക്കാനായി നില്‍ക്കുന്നവരും പ്രതിസന്ധിയിലാണ്. 60 ലക്ഷം ഡോസ് വാക്‌സിന്‍ സംസ്ഥാനത്തിനായി അനുവദിക്കണമെന്ന ആവശ്യം അറിയിച്ച് കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. അതില്‍ നടപടി ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് കേരളം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button