Kerala NewsLatest NewsUncategorized

തലസ്ഥാനത്ത് പോലീസുകാർക്കിടയിൽ വീണ്ടും കൊറോണ വ്യാപനം രൂക്ഷം

തിരുവനന്തപുരം: തലസ്ഥാനത്ത് പോലീസുകാർക്കിടയിൽ കൊറോണ വ്യാപനം രൂക്ഷം. രണ്ടാം തവണയാണ് പോലീസുകാർക്കിടയിൽ ഇത്തരത്തിൽ രോഗം പടർന്നുപിടിക്കുന്നത്. രണ്ട് എസ്‌ഐമാർ ഉൾപ്പെടെ 25 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. പേരൂർക്കട സ്‌റ്റേഷനിൽ മാത്രം 12 പേർക്കും സിറ്റി സ്പെഷ്യൽ ബ്രാഞ്ചിലെ 7 പേർക്കും, കന്റോൺമെന്റ് സ്റ്റേഷനിലെ 6 പേർക്കും കൊറോണ ബാധിച്ചു.

എല്ലാ നിയന്ത്രണങ്ങൾക്കും മുൻപന്തിയിൽ നിർത്തേണ്ട പോരാളികൾക്ക് തന്നെ രോഗം ബാധിക്കുന്നത് സർക്കാരിനെ ആശങ്കപ്പെടുത്തുന്നു. തിരുവനന്തപുരം ജില്ലയിലെ കൊറോണ പോസിറ്റിവിറ്റി നിരക്കിലും കുറവില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ആദ്യ തരംഗത്തിൽ വലിയ തോതിൽ തലസ്ഥാനത്തടക്കം പോലീസുകാർക്ക് കൊറോണ ബാധ ഉണ്ടായിരുന്നു. രണ്ടാം വ്യാപനത്തിന്റെ ഘട്ടത്തിൽ വലിയ തോതിൽ പോലീസുകാർക്ക് കൊറോണ ബാധ ഉണ്ടായിരുന്നില്ല. എന്നാൽ ഈ ആഴ്ച മുതൽ തിരുവനന്തപുരത്ത് പോലീസുകാരിൽ രോഗവ്യാപനം കൂടുന്നതായാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.

നീണ്ട ലോക്ഡൗണും, നിയന്ത്രണങ്ങളുമെല്ലാം ചേർന്ന് കൂടുതൽ പോലീസുകാരെ സംസ്ഥാനത്തിന് ആവശ്യമായ സന്ദർഭത്തിലാണ് ഇത്തരമൊരു വ്യാപനം ഭീഷണിയാകുന്നത്. കൊറോണയെ പേടിച്ചല്ല പോലീസിനെ പേടിച്ചാണ് ആളുകൾ പുറത്തിറങ്ങാതിരിക്കുന്നത്. അതുകൊണ്ട് തന്നെ കൊറോണയെ പിടിച്ചു കെട്ടുന്നതിൽ പോലീസിന് കൃത്യമായ പങ്കുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button