CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNews

ഫണ്ട് തട്ടിപ്പ് നടന്ന അയ്യനാട് സര്‍വീസ് സഹകരണ ബാങ്ക്, സൂപ്പർ ബാങ്കെന്ന് സഹകരണ രജിസ്ട്രാർ.

കൊച്ചി /ഏറെ കോളിളക്കം സൃഷ്ട്ടിച്ച സി പി എം നേതാക്കൾ പ്രതിക ളായുള്ള പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിൽ അയ്യനാട് സര്‍വീ സ് സഹകരണ ബാങ്കിന് സഹകരണ വകുപ്പിന്‍റെ ശുദ്ധ സ്വഭാവ സർട്ടി ഫിക്കറ്റ്. ഫെഡറൽ ബാങ്കിൽ അയ്യനാട് ബാങ്കിന്‍റെ പേരിലുള്ള അക്കൗ ണ്ട് ആണെന്ന് തെറ്റിദ്ധരിച്ചാണ് അൻവറിന്‍റെ അക്കൗണ്ടിലേക്ക് പണം മാറ്റിയതെന്ന മുടന്തൻ ന്യായം പറഞ്ഞാണ് ബാങ്കിന് സഹകരണ സംഘം രജിസ്ട്രാർ തന്നെ ശുദ്ധ സ്വഭാവ സർട്ടിഫിക്കറ്റ് നൽകിയി രിക്കുന്നത്. ഉണ്ടായ തെറ്റ് പിന്നീട് തിരുത്തിയെന്നും പണം അന്‍വര്‍ തിരിച്ചടച്ചെന്നുമാണ് സഹകരണ സംഘം രജിസ്ട്രാർ ഇത് സംബന്ധിച്ച് ഒരു വിവരാവകാശ രേഖയിൽ നൽകിയിരിക്കുന്ന മറുപടി.

എറണാകുളം കലട്രേറ്റിലെ ഇടതു പക്ഷ യൂണിയൻ നേതാവ് കൂടി യായ ഒരു ജീവനക്കാരനും ജില്ലയിലെ പ്രാദേശിക സി.പി.എം നേതാ ക്കളുമുള്‍പ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ അയ്യനാട് സഹകരണ ബാങ്കിലെത്തിയ പണം സംബന്ധിച്ചും ഇടപാടുകള്‍ സംബന്ധിച്ചും വിവരാവകാശപ്രകാരം നല്‍കിയ അപേക്ഷയിലാണ് സഹകരണ സംഘം രജിസ്ട്രാറുടെ ഇത്തരത്തിലുള്ള ഒരു വിശദീകരണം ഉണ്ടായി രിക്കുന്നത്. സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ കൊച്ചി പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ സഹകരണ ബാങ്കിലെ ജീവനക്കാരന്‍റെ ആത്മഹത്യയും കേസില്‍ ബാങ്കിന്‍റെ ഇടപാടുകള്‍ സംശയത്തിലായി രുന്നു. ബാങ്ക് ഭരണ സമിതിയുമായി ബന്ധപ്പെട്ട ചിലർ കൂട്ടുനിന്നാണ് പ്രളയഫണ്ട് ബാങ്കിലെ ചില അക്കൗണ്ടുകളിലേക്ക് മാറ്റിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നതാണ്.ഇപ്പോൾ ഭരണ സമിതി ക്കും, ജീവനക്കാര്‍ക്കും വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് സഹകരണ വകുപ്പ് ഇക്കാര്യത്തിൽ അവകാശപ്പെടുന്നത്.

ഫെഡറൽ ബാങ്കിൽ അയ്യനാട് ബാങ്കിന്‍റെ പേരിൽ തുറന്നിട്ടുള്ള അക്കൗ ണ്ട് ആണെന്ന് തെറ്റിദ്ധരിച്ചാണ് സി.പി.എം പ്രാദേശിക നേതാവ് അൻ വറിന്‍റെ അക്കൗണ്ടിലേക്ക് കലക്ടറേറ്റിലെ ട്രഷറി അക്കൗണ്ടിൽ നിന്നു ള്ള പണം മാറ്റിയതെന്നാണ് ഇപ്പോൾ പറയുന്നത്. പിഴവ് തിരിച്ചറി ഞ്ഞപ്പോൾ അൻവറിനോട് പണം തിരികെ അടക്കാൻ ആവശ്യപ്പെട്ടെ ന്നും, അത് തിരിച്ചടച്ചിട്ടുണ്ടെന്നും ഉള്ള ന്യായ വാദവും ഉന്നയിച്ചിട്ടു ണ്ട്. കലക്ടറേറ്റിലെ ചില ഉന്നത യൂണിയൻ നേതാക്കളിലേക്കെത്തിയ അന്വേഷണം പിന്നീട് ഉന്നതങ്ങളിലെ ഇടപെടലുകളെ തുടർന്ന് ഇപ്പോൾ ചത്ത മട്ടാണ്. കേസ് സംബന്ധിച്ച ക്രൈം ബ്രാഞ്ച് അന്വേഷണം ഇപ്പോ ഴും നടക്കുന്നു എന്ന് പറയുന്നുണ്ടെങ്കിലും, കേസിന്റെ അന്വേഷണം ഇപ്പോൾ എങ്ങും എങ്ങും എത്താത്ത അവസതിയിൽ ആയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button