CovidDeathEditor's ChoiceHealthKerala NewsLatest NewsLocal NewsNationalNews
കോവിഡ് ബാധിച്ച് നാവികസേന പെറ്റി ഓഫീസർ മരിച്ചു.

കോവിഡ് ബാധിച്ച് തുഴച്ചിൽ താരമായ നാവികസേന പെറ്റി ഒഫീസർ മരിച്ചു. ആര്യാട് പഞ്ചായത്ത് ഒമ്പതാം വാർഡിൽ ചെമ്പന്തറ ചാലാത്തറ (കൗസ്തുഭം) യിൽ പ രേ ത നാ യ തങ്കപ്പന്റെ മകൻ പ്രമോദ് (26) ആണ് മരിച്ചത്.
ഗോവയിൽ കപ്പലിലായിരുന്ന പ്രമോദിന് ഒരാഴ്ച മുമ്പാണ് രോഗം ബാധിച്ചത്. ഗോവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ഞായറാഴ്ചയാണ് മരിച്ചത്. മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊവിഡ് പ്രതിരോധ വാളണ്ടിയർമാരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.മൃതദേഹത്തോടൊപ്പം സഹപ്രവർത്തകരായ നാവികസേന ഉദ്യോഗസ്ഥരും വീട്ടിലെത്തിയിരുന്നു
നാലു ദിവസം മുമ്പുവരെ പ്രമോദ് കുടുംബാംഗങ്ങളുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു.
ഭാര്യ: വിനീത. മകൻ :കാശിനാഥ് (2)