CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNewsPolitics

മകൻ കോടിയേരിയെ അരികത്താക്കുമോ,ചോദ്യം ചെയ്യലിന് വരാൻപറ്റില്ലെന്ന് ബം​ഗ​ളു​രു ഇഡിയോട് ബിനീഷ്, വരാതെ പറ്റില്ലെന്ന് ഇഡി.

ബം​ഗ​ളൂ​രു/ ബം​ഗ​ളു​രു മ​യ​ക്കു​മ​രു​ന്ന് കേ​സു​മാ​യി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വരാൻപറ്റില്ലെന്ന് ബം​ഗ​ളു​രു ഇഡിയോട് ബിനീഷ് കോടിയേരി. വരാതെ പറ്റില്ലെന്ന് ബിനീഷിനോട് ഇഡി. സംഗതി പിടിവിടുന്ന അവസ്ഥയിലാണ്. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ന്‍ ബി​നീ​ഷ് കോ​ടി​യേ​രി ഇനിയും സർക്കാരിനെയും, പാർട്ടിയെയും നാണം കെടുത്തി ഒരു അരികെത്താക്കുമോ എന്നാണു സംസാരിക്കേണ്ടത്.
ബിനീഷ് ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ത്ത​തു വ​ള​രെ ഗൗ​ര​വ​ത​ര​മാ​ണെന്ന നി​ല​പാ​ടി​ല്‍ ആണ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്.

ആരോഗ്യപ്രശ്നങ്ങളുടെ കാരണം പറഞ്ഞാണ് ബിനീഷ് ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാകാത്തത്. ബി​നീ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ബം​ഗ​ളൂ​രു എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഓ​ഫീ​സ് ഇതിനാൽ ഇപ്പോൾ കൊ​ച്ചി ഓ​ഫീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടിരിക്കുകയാണ്.
ക​ഴി​ഞ്ഞ ദി​വ​സം ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ബി​നീ​ഷ് കോ​ടി​യേ​രി ഹാ​ജ​രാ​യി​ല്ല. സു​ഖ​മി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണു ബി​നീ​ഷ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു മു​ന്നി​ല്‍ ഹാ​ജ​രാ​കാ​തി​രു​ന്ന​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്കു നീ​ങ്ങു​ന്നു​വെ​ന്നാ​ണു ഒടുവിലുള്ള വി​വ​രം. ബി​നീ​ഷി​നെ വെ​ട്ടി​ലാ​ക്കി ല​ഹ​രി​ക്ക​ട​ത്തി​ലെ പ്ര​തി​യാ​യ കൊ​ച്ചി​സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​നൂ​പ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റി​നു നൽകിയ മൊ​ഴി ബിനീഷിനെ തീർത്തും കുരുക്കിലാക്കിയിരിക്കുകയാണ്. താ​ന്‍ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തു ബി​നീ​ഷ് കോ​ടി​യേ​രി​യോ​ടു മാ​ത്ര​മാ​ണ് എന്നാണു അനൂപ് പരചിട്ടുള്ളത്. എ​ന്നാ​ല്‍, വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ല്‍​നി​ന്നു പ​ണം ത​ന്‍റെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കെ​ത്തി. ഇ​ത് എ​ങ്ങ​നെ​യെ​ന്നു ത​നി​ക്ക​റി​യി​ല്ലെന്നാ​ണ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റി​നു അനൂപ് മൊ​ഴി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​തി​രു​ന്ന ബി​നീ​ഷ് കോ​ടി​യേ​രി​ക്കെ​തി​രേ ന​ട​പ​ടി ക​ടു​പ്പി​ക്കാ​ന്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് തീ​രു​മാ​നി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് അ​നൂ​പ് മു​ഹ​മ്മ​ദി​ന്‍റെ കൂ​ടു​ത​ല്‍ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ പു​റ​ത്തു വന്നത്. ഇ​രു​വ​രെ​യും ഒ​രു​മി​ച്ചി​രു​ത്തി, ബി​നീ​ഷി​നെ ചോ​ദ്യം ചെ​യ്യാ​നാ​യി​രു​ന്നു അ​ന്വേ​ഷ​ണ സംഘം തീരുമാനിച്ചിരുന്നത്. അ​നൂ​പ് മു​ഹ​മ്മ​ദു​മാ​യി ബി​നീ​ഷ് ന​ട​ത്തി​യ ബാ​ങ്ക് ഇ​ട​പാ​ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​ഡി ഇപ്പോൾ അ​ന്വേ​ഷ​ണം ന​ട​ത്തുന്നത്. നേ​ര​ത്തെ ഇ​തു​സം​ബ​ന്ധി​ച്ച് ഇ​രു​വ​രും ന​ല്‍​കി​യ മൊ​ഴി​ക​ളി​ല്‍ യാതൊരു ചർച്ചയും ഇല്ല. ഈ സാഹചര്യത്തിലാണ് വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ക്കുന്നത്. ഏറ്റവും ഒടുവിൽ മ​ണി​ക്കൂ​റു​ക​ള്‍ ചോ​ദ്യം​ചെ​യ്ത​ശേ​ഷം ബി​നീ​ഷി​നെ മടക്കിവിടുമ്പോൾ, ബിനീഷിനു ഇ ഡി, ക്ലീ​ന്‍ ചി​റ്റ് ന​ല്‍​കി​യി​രു​ന്നി​ല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button