DeathKerala NewsLatest News

ആറ് ദിവസം മുന്‍പ് അടിമാലിയില്‍ നിന്നും കാണാതായ കമിതാക്കള്‍ തൂങ്ങി മരിച്ച നിലയില്‍

ഇടുക്കി : അടിമാലി മാങ്കടവില്‍ നിന്നും ആറ് ദിവസം മുന്‍പ് കാണാതായ കമിതാക്കളുടെ മൃതദേഹങ്ങള്‍ പാല്‍ക്കുളം മേട്ടിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ മരച്ചില്ലയില്‍ തൂങ്ങിയ
നിലയില്‍ കണ്ടെത്തി.അടിമാലി ഓടക്കാസിറ്റി മൂന്നുകണ്ടത്തില്‍ അനികുമാര്‍ – മിനി മോള്‍ ദമ്പതികളുടെ മകള്‍ ശിവഗംഗ (19), ഇവരുടെ വീടിന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള മാങ്കടവ് മരോട്ടിമൂട്ടില്‍ പരേതനായ രവീന്ദ്രന്റെയും തങ്കമണിയുടെയും മകന്‍ വിവേക് (21) എന്നിവരുടെ മൃതദേഹങ്ങളാണ് ഇടുക്കി ആല്‍പാറയ്ക്ക് സമീപം പാല്‍ക്കുളം മേട്ടിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ മരച്ചില്ലയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും പ്രതികൂല കാലവസ്ഥയെ തുടര്‍ന്ന് ഇന്നാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയത്. രണ്ട് ദിവസത്തിലേറെ പഴക്കം കണക്കാക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. ശിവഗംഗ ധരിച്ചിരുന്ന ചുരിദാര്‍ ഷാള്‍ രണ്ടാക്കി മരച്ചില്ലയില്‍ കെട്ടിയ നിലയിലാണ്. ഷാളിന്റെ അറ്റങ്ങള്‍ ഉപയോഗിച്ച് ഇരുവരുടെയും കഴുത്തില്‍ കുരുക്കിട്ട നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ചര്‍ ജോജി എം. ജേക്കബിന്റെ നേതൃത്വത്തില്‍ നടത്തിവന്ന അന്വേഷണത്തിലാണ്
വനംവകുപ്പ് വാച്ചര്‍മാര്‍ ഇന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങളുടെ കാലുകള്‍ നിലത്ത് മുട്ടിയ നിലയിലായിരുന്നു. ഒറ്റക്കമ്ബിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button