technologyWorld
”ബേബി ഗ്രോക്ക്”; പുതിയ ആപ്ലിക്കേഷൻ അവതരിപ്പിക്കാനൊരുങ്ങി മസ്ക്
കുട്ടികൾക്കായി നിർമ്മിത ബുദ്ധിയിൽ അധിഷ്@ിതമായ പുതിയ ആപ്പ് പുറത്തിറക്കുമെന്ന് ശതകോടിശ്വരനും ടെസ് ല, സ്പേസ് എക്സ് കമ്പനി ഉടമയായ ഇലോൺ മസ്ക്. ഇലോൺ മസ്കിന്റെ എഐ കമ്പനിയായ എക്സ് എഐയാണ് ബേബി ഗ്രോക്ക് പുറത്തിറക്കുന്നത്.
എക്സ് ആപ്പിൽ ലഭ്യമാകുന്ന ഗ്രോക്ക് എഐയിടെ ലളിതമായ പതിപ്പായിരിക്കും ബേബി ഗ്രോക്ക്. കുട്ടികൾക്ക് സുരക്ഷിതവും അനുയോജ്യമായ ഉള്ളടക്കം അടങ്ങുന്ന ബേബിഗ്രോക്കിനെക്കുറിച്ചുള്ള പ്രഖ്യാപനം തന്റെ ഉടമസ്ഥതയിലുള്ള സമൂഹ മാധ്യമമായ എക്സിലൂടെയാണ് ഇലോൺ മസ്ക് നടത്തിയത്.
Tag: ‘Baby Grok”; Elon Musk is preparing to launch a new application