തദ്ദേശ സ്ഥാപനങ്ങളില്‍ പിന്‍വാതില്‍ വാക്‌സിന്‍ വിതരണം; ആക്ഷേപം ഉയരുന്നു.
കോഴിക്കോട്: കോവിഡ് വാക്‌സിന്‍ ലഭ്യത കുറയുമ്പോഴും പിന്‍വാതില്‍ വഴി വാക്‌സിനേഷന്‍ നടത്തുന്നതായി ആരോപണം ശക്തമാകുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ വഴി നടത്തിവരുന്ന വാക്‌സിന്‍ വിതരണത്തിലാണ് ക്രമകേട് നടക്കുന്നതായുള്ള ആരോപണം ഉയരുന്നത്.
എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് തദ്ദേശ സ്ഥാപനങ്ങളില്‍ സ്‌പോട്ട് റജിസ്‌ട്രേഷന്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും ,പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും വാര്‍ഡ് പ്രതിനിധികള്‍ക്കും ബന്ധമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതില്‍ മുന്‍ഗണന നല്‍കുന്നു എന്ന പരാതിയാണ് ഉയരുന്നത്.
ഇതോടെ പ്രായമായവര്‍ക്കും മറ്റു പല അസുഖങ്ങളുള്ളവര്‍ക്കും വാക്‌സീന്‍ കിട്ടുന്നില്ല. അതേസമയം വാക്‌സിന്‍ ബുക്ക് ചെയ്യുന്നതിനായി സജ്ജീകരിച്ച ഹെല്‍പ് ഡെസ്‌ക്കിലും ഇത്തരത്തിലുള്ള പിന്‍വാതില്‍ വാക്‌സിനേഷന്‍ ബുക്കിങ് നടത്തുന്നു എന്നും പറയപ്പെട്ടുന്നുണ്ട്. ഇങ്ങനെ വാക്‌സിന്‍ ബുക്ക് ചെയ്യുന്നതോടെ മറ്റുളളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയുള്ള ബുക്കിംങും നടക്കാത്ത അവസ്ഥായ് .
സംസ്ഥാനത്ത് പത്തു ലക്ഷം പേര്‍ രണ്ടാം ഡോസ് വാക്‌സീന്‍ എടുക്കാനുള്ള സമയപരിധി കഴിഞ്ഞ് നില്‍ക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിനിടയിലാണ് ഇത്തരത്തിലുള്ള പിന്‍വാതില്‍ വാക്‌സിന്‍ വിതരണം നടത്തുന്നതെന്ന ആക്ഷേപം ശക്തമാണ്.