BusinessEditor's ChoiceKerala NewsLatest News
ബൈജൂസ് കുതിക്കുന്നു,വൈറ്റ് ഹാറ്റിന് പിറകെ ആകാശിനെയും വിഴുങ്ങി.

ബംഗളൂരു / ആകാശ് എഡ്യുക്കേഷനല്‍ സര്‍വീസിനെ രാജ്യത്തെ മുന്‍നിര മത്സരപ്പരീക്ഷാ സ്ഥാപനമായ ബൈജൂസ് ഏറ്റെടുത്തുകൊണ്ട് ചരിത്ര നീക്കം. നൂറു കോടി ഡോളറിനാണ് (ഏകദേശം 7400 കോടി ഇന്ത്യന്‍ രൂപ) ആകാശ് സ്വന്തമാക്കിയിരിക്കുന്നത്.
അടുത്ത രണ്ടു മാസത്തിനുള്ളിൽ ഏറ്റെടുക്കൽ പൂർത്തിയാകും. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബൈജൂസിന്റെ മൂല്യം 12 ബില്യൺ ഡോളറാണ്.
കോവിഡ് ലോക്ഡൗൺ കാലത്താണ് ബൈജൂസ് വിപണി കൈയ്യടക്കി ഭീമനായി മാറുന്നത്. ബൈജൂസിന് കോവിഡ് ലോക്ഡൗൺ കാലത്ത് വൻതോതിൽ ഡിമാൻഡ് വര്ധിക്കുകയായിരുന്നു. കുട്ടികൾക്ക് ഓൺലൈൻ കോഡിങ് പരിശീലനം നൽകുന്ന വൈറ്റ് ഹാറ്റ് ജൂനിയറിനെ ബൈജൂസ് അടുത്തിടെ ഏറ്റെടുത്തിരുന്നു.