ഒരു വ്യത്യസ്ത ഓൺലൈൻ കൊറോണ വിവാഹം: പുതുജീവിതത്തിലേക്ക് ചുവടുവെച്ച അത്വീഫും നൈലയും

കൊറോണ കാലത്ത് നമ്മൾ കാണുന്നത് ഒട്ടും ആഡംബരം ഇല്ലാതെ സാധാരണ രീതിയിൽ ചിലവ് കുറച്ച് നടക്കുന്ന വിവാഹങ്ങൾ ആണ്. എന്നും വ്യത്യസ്‌തകൾ കാണാൻ കാത്തിരിക്കുന്നവരാണ് നമ്മൾ മലയാളികൾ. ഈ കൊറോണ കാലത്ത് വ്യത്യസ്ത രീതിയിൽ പുതുജീവിതത്തിനു തുടക്കം കുറിച്ചിരിക്കുവാണ് മലപ്പുറത്തെ അത്വിഫും വയനാട് ജില്ലയിലെ നൈലയും. മുജാഹിദ് പണ്ഡിതൻ പരപ്പനങ്ങാടി പാലത്തിങ്ങൽ മേലെവീട്ടിൽ എം എം അക്ബറിന്റേയും എ പി ലൈലയുടെയും മകൻ അത്വീഫ് അബ്ദുർ റഹ്‌മാനും വയനാട് ചെന്നലോട് താഴേക്കണ്ടിവീട്ടിൽ ടി കെ അബ്ദുനാസറിന്റെയും കെ ഹമീലിയുടെയും മകൾ നൈല ജാസ്മിനുമാണ് സൂം ആപ്പിലൂടെ ജീവിതത്തിലേക്ക് ചുവടുവെച്ചത്. ഇരുവരുടെയും മാതാപിതാക്കളും അടുത്ത ബന്ധുകളും ഞായറാഴ്ച രാവിലെ 9.30 ന് ബാംഗ്ലൂരിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. മറ്റു ബന്ധുമിത്രാദികൾക്ക് വിവാഹം ലൈവ് ആയി കാണാൻ സൂം ആപ്പിന്റെ ലിങ്ക് നൽകിയിരുന്നു.

ക്യാനഡയിൽ വിദ്യാർത്ഥിയാണ് അത്വീഫ്. ബാംഗ്ലൂരിലാണ് വധുവും കുടുംബവും. പതിനാലു ദിവസം ക്വാറന്റൈൻ നില്കേണ്ടതിനാൽ വരന്റെ മാതാപിതാക്കൾ നേരത്തെ ബാംഗ്ലൂരിൽ എത്തി. ആന്റിജൻ ടെസ്റ്റ് വഴി കൊറോണ ബാധയിലെന്ന് ഉറപ്പുവരുത്തി ഈ കഴിഞ്ഞ ദിവസമാണ് വരന്റെ അച്ഛൻ എം എം അക്ബർ എത്തിയത്. വിവാഹവും, പെണ്ണുകാണലും, നിശ്ചയവും എല്ലാം ഓൺലൈൻ വഴി തന്നെ നടത്തി വിവാഹങ്ങൾക്ക് പുതിയ ഒരു വഴി തുറന്നു കാട്ടിതന്നിരിക്കുന്നു ഈ ദമ്പതികൾ. കോവിഡ് കാലനിയന്ത്രണങ്ങൾക്ക് അയവുണ്ടായതിനു ശേഷം മാത്രമേ അതിഥിസൽക്കാരം നടത്തുകയുള്ളു.