വയനാട്ടിൽ പാസ്റ്ററിന് നേരെ ബജ്റംഗ്ദൾ പ്രവർത്തകർ ഭീഷണി മുഴക്കിയ സംഭവം; കേസെടുത്ത് പൊലീസ്
വയനാട്ടിൽ നടന്ന പാസ്റ്ററിന് നേരെ ബജ്റംഗ്ദൾ പ്രവർത്തകർ ഭീഷണി മുഴക്കിയ സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഹിന്ദു വീടുകളിൽ കയറിയാൽ കാലു വെട്ടുമെന്ന് എന്ന് പാസ്റ്ററിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് ബത്തേരി പൊലീസ് നടപടി സ്വീകരിച്ചത്. ഭീഷണി, തടഞ്ഞുവെക്കൽ, കലാപശ്രമം എന്നീ വകുപ്പുകളിലാണ് കേസ് ചുമത്തിയത്.
വെക്കേഷൻ ക്ലാസിലേക്ക് കുട്ടികളെ ക്ഷണിക്കാനായി ചെറുകാട് ആദിവാസി കോളനിയിൽ എത്തിയ പാസ്റ്ററെയാണ് ബജ്റംഗ്ദൾ പ്രവർത്തകർ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയത്. ബത്തേരി ടൗണിൽ പാസ്റ്ററുടെ വാഹനം തടഞ്ഞു പ്രവർത്തകർ കയ്യേറ്റത്തിന് ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
ഏപ്രിലിലാണ് സംഭവം നടന്നത്. “ഹിന്ദു വീടുകളിൽ കയറുന്നുവെങ്കിൽ ഇനി അടി കൊണ്ട് കാര്യമില്ല, കാലുകൾ വെട്ടിക്കളയും” എന്നായിരുന്നു പ്രവർത്തകരുടെ ഭീഷണി. സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
Tag: Bajrang Dal activists threaten pastor in Wayanad; Police register case