Kerala NewsLatest NewsUncategorized
ഇ പാസ് – അപേക്ഷ അംഗീകരിച്ചാൽ ഫോണിൽ എസ് എം എസ്സും ലഭിക്കും; ചെയ്യേണ്ടത് ഇത്ര മാത്രം
തിരുവനന്തപുരം: ഈ ലോക്ക് ഡൌൺ കാലത് യാത്ര ചെയ്യാൻ അത്യാവശ്യമായി വേണ്ട ഒന്നാണ് ഇ- പാസ്. ആവശ്യത്തിനും അനാവശ്യത്തിനും എല്ലാം ഇപ്പോൾ ഞങ്ങൾ ഇ പസ്സിനുവേണ്ടി അപേക്ഷിക്കുന്നുണ്ട്. എന്നാൽ ഇനി മുതൽ ഇ പാസ് – അപേക്ഷ അംഗീകരിച്ചാൽ ഫോണിൽ എസ് എം എസ്സും ലഭിക്കും.
അത്യാവശ്യ സന്ദർഭങ്ങളിൽ യാത്ര ചെയ്യുന്നതിനാവശ്യമായ പാസ്സ് ഓൺലൈനിൽ ലഭിക്കുവാൻ യാത്രക്കാർ പേര്, മേൽവിലാസം, വാഹനത്തിൻറെ നമ്പർ, സഹയാത്രികൻറെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈൽ നമ്പർ, ഐഡന്റിറ്റി കാർഡ് വിവരങ്ങൾ തുടങ്ങിയവ നൽകി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അനുമതി ലഭിച്ചതായ യാത്ര പാസ് ഡൌൺലോഡ് ചെയ്തോ, സ്‌ക്രീൻ ഷോട്ട് എടുത്തോ ഉപയോഗിക്കാവുന്നതാണ്.