CinemaKerala NewsLatest News

ആഹാ ആ വാരിവിതറുന്ന വിഷത്തിനും, വെറുപ്പുളവാക്കുന്ന ഭാഷയ്ക്കും എന്തൊരു സാമ്യം, സിത്താര കൃഷ്ണകുമാര്‍ പറയുന്നു

പൊതുവിഷയത്തില്‍ അഭിപ്രായപ്രകടനം നടത്തിയതിനു പിന്നാലെ സോഷ്യല്‍ മീഡിയകളില്‍ വന്ന കമന്റുകളോട് പ്രതികരിച്ച്‌ ഗായിക സിത്താര കൃഷ്ണകുമാര്‍. താലിബാന്‍ വിഷയത്തിലും ലക്ഷദ്വീപ് വിഷയത്തിലും നിലപാട് വ്യക്തമാക്കി കുറിപ്പിട്ടതിന് പിന്നാലെയാണ് ചിലര്‍ അനാവശ്യ കമന്റുകളുമായി എത്തിയത്. അസഭ്യമായ ഭാഷയിലുള്ള രണ്ട് കമന്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഉള്‍പ്പെടെ പങ്കുവച്ചുകൊണ്ടാണ് സിത്താരയുടെ പ്രതികരണം.

‘ലക്ഷദ്വീപ് വിഷയത്തിലും, അഫ്ഗാന്‍ വിഷയത്തിലും പോസ്റ്റുകള്‍ ഇട്ടപ്പോള്‍, അതിനു താഴെ ഇതേ പേജില്‍ വന്ന രണ്ടു കമന്റുകള്‍ ആണ്. ആഹാ ആ വാരിവിതറുന്ന വിഷത്തിനും, വെറുപ്പുളവാക്കുന്ന ഭാഷയ്ക്കും എന്തൊരു സാമ്യം. അക്കാര്യത്തില്‍ എന്തൊരു ഒത്തൊരുമ. പേജുകളില്‍ പോസ്റ്റിടുന്നത് എല്ലാം ശരിയാക്കികളയാം എന്ന വിചാരത്തിലൊന്നുമല്ല കൂട്ടുകാരെ. സത്യസന്ധമായി മനസ്സില്‍ തോന്നുന്നത് കുറച്ചിടുന്നു എന്നു മാത്രം. അതില്‍ രാജ്യവും നിറവും ജാതിയും മതവും പക്ഷവും ഒന്നും നോക്കാറില്ല, മനസ്സിന്റെ തോന്നലുകളെ മാത്രമേ പിന്തുടരാറുള്ളൂ.. നിങ്ങള്‍ക്ക് ഇഷമുള്ളത് പറഞ്ഞാല്‍ നിങ്ങളുടെ സ്വന്തം, ഇഷ്ടമില്ലാത്തതുപറഞ്ഞാല്‍ ആ നിമിഷം ശത്രുത. ഇതെന്തുപാട്.. കണ്ണും കാതും കൂടെ മനസ്സും തുറന്നുവച്ചാലെ തിരിച്ചറിവിന്റെ വെളിച്ചം ഉള്ളിലേക്കു വരികയുള്ളൂ. പരസ്പരം സമാധാനത്തോടെ സംവദിക്കാന്‍ എന്നാണിനി നമ്മള്‍ പഠിക്കുക..’ സിത്താര കൃഷ്ണകുമാര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button