Editor's ChoiceKerala NewsLatest NewsLocal NewsNationalNews
നാട് വിറപ്പിച്ച കടുവ വയനാട്ടിൽ കെണിയിലായി.

വയനാട് ജില്ലയിലെ പുല്പ്പള്ളികടുത്ത ചീയമ്പം 73ല്‍ ഏറെ നാളായി ഭീതി പരത്തി വന്ന കടുവ വനം വകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി. ഞായറാഴ്ച പുലര്‍ച്ചെ ആറു മണിയോടെയാണ് 73 ആനപന്തിയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങുന്നത്. കടുവയ്ക്ക് ഒന്‍പത് വയസോളം പ്രായമുണ്ടാവുമെന്നാണ് വനം വകുപ്പ് കണക്ക് കൂട്ടുന്നത്. ജനവാസ മേഖലയില്‍ കഴിഞ്ഞ ഒരു മാസത്തിലേറെയായി നിരവധി വളര്‍ത്തുമൃഗങ്ങളെയടക്കം കടുവ പിടികൂടിയിരുന്നു. ഒക്ടോബർ എട്ടിന് കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചെങ്കിലും, ഞായറാഴ്ച രാവിലെയാണ് പിടികൂടാനായത്. കടുവയെ പിടികൂടാത്തതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ഉയരുന്നതിനിടെയാണ് കടുവ കെണിയിൽ കുടുങ്ങിയത്.