Kerala NewsLatest News
മലപ്പുറം കോട്ടക്കല്‍ സ്വദേശി ജിദ്ദയില്‍ കുത്തേറ്റു മരിച്ചു
ജിദ്ദ: മലപ്പുറം കോട്ടക്കല്‍ പറപ്പൂര്‍ സൂപ്പി ബസാര്‍ സ്വദേശി നമ്ബിയാടത്ത് കുഞ്ഞലവി(45) ജിദ്ദയില്‍ കുത്തേറ്റു മരിച്ചു. പരേതനായ നമ്ബിയാടത്ത് ഉണ്ണീന്‍കുട്ടി മുസ് ല്യാരുടെ മകനാണ്. ജിദ്ദയിലെ അല്‍ മംലക എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.
രാവിലെ കാഷ് കലക്ഷന്‍ കഴിഞ്ഞു മടങ്ങവെ ജിദ്ദ സാമിര്‍ ഡിസ്ട്രിക്ടില്‍ വച്ച് ഒരുസംഘം പിന്തുടര്‍ന്ന് മാരക ആയുധങ്ങള്‍ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പണവുമായി കടന്നുകളയുകയായിരുന്നു. ഇപ്പോള്‍ കോട്ടക്കല്‍ പാപ്പയിലാണ് കുഞ്ഞലവിയുടെ കുടുംബം താമസിക്കുന്നത്.
സ്‌പോണ്‍സറും സഹപ്രവര്‍ത്തകരും കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്തുവരികയാണ്. മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനയി ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിഭാഗവും ബന്ധുക്കളും ശ്രമിക്കുന്നുണ്ട്.