Kerala NewsLatest News

കരുവന്നൂര്‍ സഹകരണ ബാങ്കിനു കീഴിലെ വ്യാപാര സ്ഥാപനങ്ങളിലും കോടികളുടെ തിരിമറി; രേഖകള്‍ പുറത്ത്

തൃശ്ശൂര്‍: കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിനു കീഴിലെ വ്യാപാര സ്ഥാപനങ്ങളിലും കോടികളുടെ തിരിമറി നടന്നന്നെന്നു വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്.
സി.പി.എം നിയന്ത്രണത്തിലുള്ള സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കീഴിലുളള വ്യാപാര സ്ഥാപനങ്ങളിലാണ് കോടികളുടെ തട്ടിപ്പു നടന്നന്നെന്നു വ്യക്തമാക്കുന്ന രേഖകള്‍് പുറത്ത് വന്നത്. അന്‍പത് കോടി രൂപയുടെ തിരിമറി ബാങ്കിലെ കുറി നടത്തിപ്പില്‍ മാത്രം നടന്നെന്നു വ്യക്തമാക്കുന്ന തെളിവുകളും പുറത്തുവന്നു.

ബാങ്കിന്റെ കീഴിലുള്ള സൂപ്പര്‍മാര്‍ക്കറ്റിലേക്ക് സാധനങ്ങള്‍ വാങ്ങിയതില്‍ ഒരു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ മാത്രം ഒന്നരക്കോടി രൂപയിലധികം കുറവുണ്ടെന്ന് കണ്ടെത്തി. ബാങ്കില്‍ നൂറുകോടി രൂപയുടെ വായ്പാ തട്ടിപ്പു നടന്നതായി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ തിരിമറികള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഇതേ തുടര്‍ന്ന് മുന്‍ ഭരണസമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബാങ്കില്‍ നിന്ന് വായ്പയെടുത്ത് കൃത്യമായി തിരിച്ചടച്ചിരുന്ന പലര്‍ക്കും ജപ്തി നോട്ടീസ് വന്നതോടെയാണ് തട്ടിപ്പ് പുറം ലോകമറിയുന്നത്. 2014 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് ഇത്രയും വലിയ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്.

46 ആളുകളുടെ പേരില്‍ എടുത്ത 22.85 കോടി രൂപ മുഴുവന്‍ കിരണ്‍ എന്നയാളുടെ ഒരു അക്കൗണ്ടിലേക്കാണ് വരവു ചെയ്തിരിക്കുന്നത്. സഹകരണ വകുപ്പിന്റെ ഓഡിറ്റിങ്ങില്‍ ക്രമക്കേടുകള്‍ തെളിഞ്ഞിട്ടുണ്ട്. നിക്ഷേപകര്‍ക്ക് ആഴ്ചയില്‍ 10,000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാനാവാത്ത സാമ്പത്തിക സ്ഥിതിയിലേക്ക് ബാങ്ക് എത്തിയിരുന്നതായും കണ്ടെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button