വീണ്ടും സഹകരണ ബാങ്ക് തട്ടിപ്പ്; ഒന്നരകോടി വിഴുങ്ങി ഭരണസമിതി.
ഇടുക്കി: സഹകരണ ബാങ്കുകളിലെ തട്ടിപ്പുകളുടെ കഥ പുറംലോകം അറിയാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളേ ആയുള്ളു അത്തരത്തില്‍ ഇടുക്കി കുടയത്തൂര്‍ സഹകരണ ബാങ്കില്‍ സാമ്പത്തിക തട്ടിപ്പ് നടന്നതായുള്ള ആരോപണം ഉയരുകയാണ്.
ഒരു കോടി 92 ലക്ഷം രൂപ ക്രമകേട് കാണിച്ച് ഭരണ സമിതിയിലെ ഒരംഗം തട്ടിയെടുത്താണ് പരാതി. നിയമാനുസൃത രീതിയില്‍ അല്ല സഹകരണ ബാങ്കില്‍ നിക്ഷേപ വായ്പ നടത്തുന്നതെന്ന ആക്ഷേപം നേരത്തെ ഉര്‍ന്നിരുന്നു.ഭരണ സമിതികെതിരെ ക്രമകേടുകള്‍ നടക്കുന്നുണ്ടെന്ന പരാതികള്‍ ശക്തമായതോടെ ജോയിന്റ് രജിസ്ട്രാര്‍ അന്വേഷണം നടത്തി.
തുടര്‍ന്നാണ് ബാങ്ക് ഭരണസമിതി ക്രമകേട് നടത്തിയതായി കണ്ടെത്തിയത്. ബാങ്ക ഭരണഘടനാ പ്രകാരമുള്ള ചട്ടങ്ങളെല്ലാം തന്നെ ഭരണസമിതി കാറ്റില്‍ പറത്തിയതായാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. രണ്ട് പേരുടെ ആള്‍ജാമ്യത്തില്‍ വായ്പയായി ലഭിക്കാവുന്ന പരമാവധി തുക മുപ്പത് ലക്ഷം രൂപയാണെന്നിരിക്കെ കോടികളുടെ വെട്ടിപ്പാണ് ഭരണസമിതി അംഗങ്ങള്‍ നടപ്പാക്കിയത്.
അതേസമയം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പേരില്‍ വരെ ലോണ്‍, ഒറ്റ രേഖയുടെ അടിസ്ഥാനത്തില്‍ ഒരു കുടുംബത്തിലെ അംഗങ്ങളുടെ പേരില്‍ വായ്പ നല്‍കുന്നു. എന്നിങ്ങനെ നിരവധി സാമ്പത്തിക ക്രമകേടാണ് അന്വേഷണത്തില്‍ പുറത്തു വന്നിരിക്കുന്നത്.
ഭരണസമിതിയെ പിരിച്ചു വിടാണമെന്നാവശ്യവുമായി കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്. അതേസമയം ഭരണസമിതിക്കെതിരെ ഉയര്‍ത്തുന്ന പരാതികള്‍ എല്ലാം തന്നെ വ്യാജമാണെന്നാണ് ബാങ്ക് ഭരണസമിതിയുടെ നിലപാട്.