സ്പെയ്സ് പാര്‍ക്കില്‍ സ്വപ്നയെ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ

സ്പെയ്സ് പാര്‍ക്കില്‍ തന്നെ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ ആണെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കിയെന്ന് എൻഫോഴ്‌സ്‌മെന്റിന്റെ കുറ്റപത്രം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ആറ് തവണ ശിവശങ്കറിനെ താൻ കണ്ടുവെന്നും സ്വപ്നയുടെ മൊഴിയിൽ ഉണ്ട്. ബുധനാഴ്ച നല്‍കിയ പ്രാഥമിക കുറ്റപത്രത്തിന്‍റെ ഭാഗമായാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ മൊഴി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എം ശിവശങ്കറിനെതിരെ സ്വർണക്കടത്ത് കേസിന്റെ കുറ്റപത്രത്തിൽ ഗുരുതര പരാമർശങ്ങളാണ് ഇ.ഡി ഉന്നയിച്ചിട്ടുള്ളത്. എം ശിവശങ്കറും ചാർട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാലും തമ്മിലുള്ള വാട്‌സ് ആപ്പ് സന്ദേശം അന്വേഷണ സംഘം കണ്ടെത്തി. സ്വപ്നയുടെ ബാങ്ക് ലോക്കർ സംബന്ധിച്ച വിവരങ്ങളാണ് സന്ദേശത്തിൽ ഉള്ളത്. പണം കൈമാറുന്നതിനെ കുറിച്ച് സന്ദേശങ്ങളിൽ പറയുന്നു. എന്നാൽ ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ ശിവശങ്കർ മൗനം പാലിച്ചുവെന്നും അതിനാൽ കൂടുതൽ അന്വേഷണം വേണമെന്നും പ്രാഥമിക കുറ്റപത്രത്തിൽ പറയുന്നുണ്ട്.