എടിഎമുകളില്‍ കാശില്ലാതെ വന്നാല്‍ പിഴയടക്കേണ്ടി വരുമെന്ന് റിസെര്‍വ് ബാങ്ക്; തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകള്‍
എടിഎമുകളില്‍ കാശില്ലാത്തതെ വന്നാല്‍ പിഴയടക്കേണ്ടി വരുമെന്ന് റിസെര്‍വ് ബാങ്ക് നിര്‍ദേശിച്ചതിന് പിന്നാലെ പിന്‍വലിക്കണമെന്നാവശ്യവുമായി ബാങ്കുകള്‍ രംഗത്ത്.
റിസെര്‍വ് ബാങ്കിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു തീരുമാനം ബാങ്കുകളോ എടിഎം സംഘടനകളോ പ്രതീക്ഷിച്ചിരുന്നില്ലെന്നും തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് റിസെര്‍വ് ബാങ്കിനെ സമീപിച്ചിരിക്കുകയാണ് ഇവര്‍.
കോണ്‍ഫെഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രിയാണ് ശക്തമായ എതിര്‍പ്പ് ഉന്നയിച്ചിരിക്കുന്നത്. ഒരു മാസത്തില്‍ ഒരു എടിഎമില്‍ 10 മണിക്കൂറിലധികം സമയം കാശില്ലാതെ വന്നാല്‍ 10,000 രൂപ പിഴ അടക്കേണ്ടി വരും എന്നാണ് ഉത്തരവ്. ഉപഭോക്താക്കളെ സംബന്ധിച്ച് വളരെ ആശ്വാസകരമായ തീരുമാനമായിരുന്നു റിസെര്‍വ് ബാങ്കിന്റേത്. ഒക്ടോബര്‍ ഒന്നുമുതല്‍ പുതിയ തീരുമാനം നിലവില്‍ വരുമെന്നായിരുന്നു അറിയിപ്പ്.
പലപ്പോഴും എടിഎമില്‍ കാശില്ലാതെ വരുന്നത് വലിയ രീതിയിലുള്ള പരാതികള്‍ വരാറുണ്ട്. ഇതിന് പിന്നാലെയാണ് റിസെര്‍വ് ബാങ്കിന്റെ ഈ തീരുമാനം. ബാങ്കുകള്‍ക്ക് മുകളില്‍ റിസെര്‍വ് ബാങ്ക് ഉത്തരവിലൂടെ കടുത്ത സമ്മര്‍ദം തന്നെ ഏല്‍പ്പിച്ചിട്ടുണ്ട്.
അതിനാല്‍ തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് കോണ്‍ഫെഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രീസിന്റെ തീരുമാനം.