Kerala NewsLatest NewsNews

സംസ്ഥാനത്ത് ബാറുകൾ തുറക്കണമെന്ന നിർദ്ദേശവുമായി എക്സൈസ് വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ബാറുകൾ തുറക്കണമെന്ന് എക്സൈസ് വകുപ്പ്. പഞ്ചാബ്, ബംഗാൾ, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്ന പശ്ചാത്തലത്തിൽ കേരളത്തിലും തുറക്കാമെന്നാണ് എക്സൈസ് കമ്മിഷണറുടെ ശുപാർശ. കോവിഡ് നിയന്ത്രങ്ങൾ പാലിച്ചുള്ള നിർദേശമാണ് പുറപ്പെടുവിക്കുക എന്നാണ് സൂചന.

ബാറുകളിലും ബീയർ പാർലറുകളിലും നിലവിൽ പ്രത്യേക കൗണ്ടർ വഴി പാഴ്സൽ വിൽപന മാത്രമാണുള്ളത്. അതിനായി ബെവ്കോ ആപ്പിൽ ബുക്ക് ചെയ്യണം. ലൈസൻസ് ഫീസ് ഇനത്തിൽ വൻ തുക നൽകുന്ന തങ്ങൾക്ക് ഇതു വൻ സാമ്പത്തിക ബാധ്യത വരുത്തുന്നതായി ബാർ ഹോട്ടൽ ഉടമകളുടെ സംഘടന അറിയിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്നതു പോലെ കേരളത്തിലും തുറക്കണമെന്നാവശ്യപ്പെട്ടു സംഘടന നിവേദനവും നൽകി.

സംസ്ഥാനത്ത് 596 ബാറുകളും 350 ബിയർ വൈൻ പാർലറുകളുമുണ്ടെന്നാണ് കണക്ക്. ബാറുകൾ തുറന്നാൽ പാഴ്സൽ വിൽപന അവസാനിപ്പിക്കും. രാവിലെ 9 മുതൽ രാത്രി 9 വരെയാകും പ്രവർത്തന സമയം. നിശ്ചിത അകലത്തിൽ കസേരകൾ ഇടണമെന്നും ഒരു മേശയിൽ 2 പേർ മാത്രമേ പാടുള്ളൂവെന്നും നിർദേശം നൽകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button